സണ്‍ കണ്ട്രോള് ഫിലിമുകള്‍ മാറ്റുന്നതിന് പോലീസ് അന്ത്യശാസനം 31 വരെ
Jul 27, 2012, 09:55 IST
കാസര്‍കോട്: സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കാറുകളിലും മറ്റ് വാഹനങ്ങളിലും ചില്ലുകളില്‍ പതിച്ചിട്ടുള്ള സണ്കണ്ട്രോള് ഫിലിമുകള്‍ ജൂലായ് 31നകം മാറ്റാന്‍ വാഹന ഉടമകള്‍ക്ക് പോലീസ് അന്ത്യശാസനം നല്കി. സണ്‍ഗ്ലാസ്സുകള്‍ മാറ്റി സ്ഥാപിച്ച് ഇക്കാര്യം വാഹന ഉടമകള്‍ പോലീസിനെ ബോധ്യപ്പെടുത്തുകയും ചെയ്യണം.
ഇങ്ങനെ ചെയ്താല്‍ ഉടമകള്‍ക്കെതിരായ നടപടി പോലീസ് താക്കീതില്‍ ഒതുക്കും. നിര്‍ദ്ദേശം അനുസരിക്കാത്ത പക്ഷം ഇത്തരത്തിലുള്ള വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജൂലായ് 31നകം മുഴുവന്‍ വാഹനങ്ങളുടെയും ചില്ലുകളിലെ കറുത്ത ഫിലിമുകള്‍ പാടെ മാറ്റണമെന്നാണ് പോലീസ് നിര്‍ദ്ദേശം.
ഇതു സംബന്ധിച്ച് ജൂലൈ 26 വരെയാണ് പോലീസ് അന്ത്യശാസനം നല്‍കിയതെങ്കിലും ചില അസൗകര്യങ്ങള്‍ കാരണം സണ്‍ഗ്ലാസുകള്‍ മാറ്റാന്‍ എല്ലാ വാഹനഉടമകള്‍ക്കും കഴിഞ്ഞിട്ടില്ല. ഇതെതുടര്‍ന്നാണ് ഒരാഴ്ചത്തെ സമയം കൂടി പോലീസ് വാഹന ഉടമകള്‍ക്ക് നല്‍കിയിരിക്കുന്നത്.
കറുത്ത ഗ്ലാസുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ ഇപ്പോള്‍ പോലീസ് തടഞ്ഞ് നിര്‍ദ്ദേശം ഓര്‍മ്മപ്പെടുത്തി തിരിച്ചയക്കുകയാണ് ചെയ്യുന്നത്. സണ്ഗ്ലാസുകളുള്ള വാഹനങ്ങളില്‍ പെണ്‍വാണിഭവും അനാശാസ്യ പ്രവര്‍ത്തനങ്ങളും സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനങ്ങളും നടക്കുകയാണെന്ന പരാതി ഉയര്‍ന്നതിനെതുടര്‍ന്നാണ് സുപ്രീം കോടതി ഇതിനെതിരെ നടപടിയെടുക്കണമെന്ന് ഉത്തരവിട്ടത്.

Keywords: Sun control filim, Car, Remove, Police order, Kanhangad, Kasaragod