പോലീസിനെ അക്രമിച്ച സംഭവം എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ നാലുപേര്‍ റിമാന്റില്‍
Nov 23, 2011, 09:32 IST
കാഞ്ഞങ്ങാട്: പോലീസിനെ അക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ നാലുപേരെ കോടതി റിമാന്റ് ചെയ്തു. ജില്ലാ സെക്രട്ടറി രാവണേശ്വരത്തെ കെ. സബീഷ്, പ്രവര്‍ത്തകരായ കുറ്റിക്കോലിലെ എന്‍.കെ. രാജേഷ്, നോര്‍ത്ത് കോട്ടച്ചേരിയിലെ സൗമേഷ്, കണിച്ചറയിലെ സനുമോഹന് എന്നിവരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) യാണ് റിമാന്റ് ചെയ്തത്. ഒക്ടോബര്‍ പത്തിനാണ് കേസിനാസ്പദമായ സംഭവം. താലൂക്ക് ഓഫീസ് മാര്‍ച്ചിനിടെയാണ് അക്രമം കാട്ടിയത്.
Keywords: Attack, Police, SFI, Kanhangad, Kasaragod