വിവാഹ മോചനത്തിന് വിസമ്മതിച്ച ഭാര്യയുടെ കാല് തല്ലിയൊടിച്ചയാളുടെ റിമാന്‍ഡ് നീട്ടി
May 6, 2015, 13:37 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/05/2015) വിവാഹ മോചനത്തിന് വിസമ്മതിച്ച ഭാര്യയുടെ കാല് തല്ലിയൊടിച്ച പ്രതിയുടെ റിമാന്‍ഡ് നീട്ടി. കിനാനൂര്‍- മാനൂരിയിലെ വടക്കേ വീട്ടില്‍ ഗംഗാധരന്റെ (48) റിമാന്‍ഡാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നീട്ടിയത്.
ഹൊസ്ദുര്‍ഗ് കോടതിയില്‍ മജിസ്ട്രേറ്റ് അവധിയായതിനാല്‍ നേരത്തെ തന്നെ റിമാന്‍ഡിലായിരുന്ന ഗംഗാധരനെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പോലീസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റിമാന്‍ഡ് നീട്ടിയത്.
ഭാര്യ ശാരദയുടെ പരാതിയിലാണ് ഗംഗാധരനെതിരെ പോലീസ് കേസെടുത്തത്. രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെട്ട് ഗംഗാധരന് പീഡിപ്പിക്കുകയും വിവാഹ മോചനത്തിന് നിര്‍ബന്ധിക്കുകയായിരുന്നുവെന്നുമാണ് ശാദര പോലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയത്.
ഇതിനിടയില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ഗംഗാധരന് ശാരദയെ വീട്ടുമുറ്റത്ത് തള്ളിയിടുകയും വാരിക്കഷണം കൊണ്ട് കാല് തല്ലിയൊടിക്കുകയുമായിരുന്നു.

Keywords : Kanhangad, Kasaragod, Kerala, Accuse, Court, Remand, Wife, Husband, Assault, Gangadharan.