കാറില്‍ 117 കുപ്പി വിദേശ മദ്യം കടത്തിയകേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Jun 15, 2012, 16:55 IST
കാഞ്ഞങ്ങാട്: കാറില്‍ 117 കുപ്പി വിദേശ മദ്യം കടത്തിയകേസില്‍ റിമാന്റില്‍ കഴിയുന്ന രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തളളി. ചെങ്കള ബേവിഞ്ചയിലെ സുധീഷ് (29), ബാര അടുക്കത്ത് ബയലിലെ പി ബിനു (28) എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി തള്ളിയത്.
ജൂണ്‍ 12 ന് രാത്രി ഒമ്പത് മണിയോടെ കുണിയ ചെരുമ്പയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന കുമ്പള റെയ്ഞ്ചിലെ എക്‌സൈസ് ഉദ്യോഗസ്ഥരാണ് മദ്യം കടത്തിവരികയായിരുന്ന കെഎല്‍ 14 എച്ച് - 2154 നമ്പര്‍ ആള്‍ട്ടോ കാര്‍ പിടികൂടിയത്. കാര്‍ പരിശോധിച്ചപ്പോള്‍ 117 കുപ്പികളിലായി സൂക്ഷിച്ച 44 ലിറ്റര്‍ വിദേശ മദ്യം കണ്ടെത്തുകയായിരുന്നു. കാര്‍ കസ്റ്റഡിയിലെടുത്ത എക്‌സൈസ് സംഘം ഡ്രൈവര്‍ സുധീഷിനെയും കൂടെയുണ്ടായിരുന്ന ബിനുവിനെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇരുവരെയും രണ്ടാഴ്ചത്തേക്കാണ് കോടതി റിമാന്റ് ചെയ്തത്.

Keywords: Kanhangad, Liquor, Police case, Bail Car