കുരുക്കഴിഞ്ഞു; കാസര്‍കോട്-കാഞ്ഞങ്ങാട് റോഡ് പുനര്‍നിര്‍മാണം ഉടന്‍
Feb 19, 2013, 18:18 IST
കാഞ്ഞങ്ങാട്: നിയമപരവും സാങ്കേതിക പരവുമായ കുരുക്കുകള്‍ അഴിഞ്ഞതോടെ കെ.എസ്.ടി.പി കരാറുകള്‍ അനുസരിച്ചുള്ള റോഡുകളുടെ പുനര്‍നിര്‍മാണം ഉടന്‍ ആരംഭിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സ്റ്റിയറിംഗ് കമ്മിറ്റിയാണ് ഇതിനുള്ള അംഗീകാരം നല്‍കിയത്.
27.780 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാസര്‍കോട്-കാഞ്ഞങ്ങാട് റോഡിന് 134 കോടി രൂപയ്ക്ക് ആന്ധ്രാപ്രദേശ് കേന്ദ്രമായുള്ള ആര്‍. ഡി .എസ് കമ്പനി നല്‍കിയ കരാര്‍ വാഗ്ദാനങ്ങളാണ് അംഗീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി ആറിന് ടി. സി റോഡിന്റെയും ഡിസംബര്‍ 17ന് കാഞ്ഞങ്ങാട്, കാസര്‍കോട്, പാപ്പിനിശ്ശേരി, പിലാത്തറ എന്നീ റോഡുകളുടെയും കരാറുകള്‍ തുറന്നെങ്കിലും ലോകബാങ്ക് സഹായത്തോടെയുള്ള കെ. എസ്. ടി. പി പദ്ധതിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ചീഫ് സെക്രട്ടറിക്ക് പുറമെ ധനനിയമമരാമത്ത് സെക്രട്ടറിമാര്‍, കെ. എസ്. ടി. പി പ്രൊജക്ട് ഡയറക്ടര്‍, റോഡ്‌സ് ചീഫ് എഞ്ചിനീയര്‍ എന്നിവര്‍കൂടി ഉള്‍പെടുന്ന ഉന്നതതല കമ്മിറ്റി അംഗീകാരം നല്‍കുന്നതോടുകൂടിയേ കരാര്‍ ഉറപ്പിക്കാനാവു. ഈ കമ്മിറ്റി ശനിയാഴ്ച യോഗം ചേര്‍ന്ന് കമ്മിറ്റിക്ക് അംഗീകാരം നല്‍കുകയായിരുന്നു.

Keywords: Road, Kasaragod, Kanhangad, Committee, Bank, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.