city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാധ്യതകള്‍ മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്ത് പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാരിന് കൈമാറണം: ഹമീദ് വാണിയമ്പലം

പയ്യന്നൂര്‍: (www.kasargodvartha.com 01/05/2015) മാനേജിംഗ് കമ്മിറ്റിയുടെ കെടുകാര്യസ്ഥതമൂലം ബാധ്യതയിലായ പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബാധ്യതകള്‍ മാനേജിംഗ് കമ്മിറ്റി പരിഹരിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന ജനഹിത രാഷ്ട്രീയ മുന്നേറ്റ യാത്രക്ക് പയ്യന്നൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ഭൂമിയില്‍ സൗജന്യമായാണ് പരിയാരം മെഡിക്കള്‍ കോളജ് ആരംഭിച്ചത്. എന്നാല്‍ മെഡിക്കല്‍ കോളജ് ഭരണം ഏറ്റെടുത്ത മാനേജിംഗ് കമ്മിറ്റി തങ്ങളുടെ പാര്‍ട്ടിക്കാരെ എല്ലാ പോസ്റ്റുകളിലും നിയമിക്കുകയും തുടര്‍ന്ന് വന്‍ബാധ്യതയുണ്ടാകുന്ന തരത്തില്‍ അഴിമതിയും സ്വജന നിയമനങ്ങളും നടത്തി. നിലവില്‍ 300 കോടി രൂപയാണ് കോളജിന് ബാധ്യതയുള്ളത്. ഈ ബാധ്യത നിലവിലെ കമ്മിറ്റി ഏറ്റെടുക്കണം. മാത്രമല്ല നിയമനങ്ങളടക്കമുള്ള കാര്യങ്ങള്‍ പി.എസ്.സി പോലുള്ള പൊതുസ്ഥാപനങ്ങള്‍ക്ക് വിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാധ്യതകള്‍ മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്ത് പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാരിന് കൈമാറണം: ഹമീദ് വാണിയമ്പലം

പയ്യന്നൂര്‍ മേഖലയിലെ ഇടതുപക്ഷത്തിന്റെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം. സി.പി.എമിന് വലിയ സ്വാധീനമുണ്ടെന്ന് പറയപ്പെടുന്ന ഈ മേഖലയില്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന എന്ത് വികസനമാണ് അവര്‍ കൊണ്ടുവന്നതെന്ന് ജനങ്ങള്‍ കാണുന്നുണ്ട്. തൊഴിലാളികളെ ആശ്രിതരായി നിലനിര്‍ത്താന്‍ മാത്രമാണ് ഇടതുപക്ഷ സംഘടനകള്‍ ശ്രമിക്കുന്നത്. അതിനപ്പുറം അവരെ സ്വയം പര്യാപ്തരാക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ അവര്‍ ആവിഷ്‌കരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പയ്യന്നൂരിനടുത്ത് നടന്ന ഹകീം വധത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. പയ്യന്നൂരിന്റെ വികസനത്തിന് അനിവാര്യമായ താലൂക്ക് പ്രഖ്യാപനം ഇനിയും വൈകരുതെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് ടി.കെ റിയാസ് അധ്യക്ഷം വഹിച്ചു. സംസ്ഥാന ട്രഷറര്‍ പ്രഫ. പി. ഇസ്മാഈല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ശ്രീജാ നെയ്യാറ്റിന്‍കര പ്രമേയ വിശദീകരണം നത്തി. മണ്ഡലത്തിലെ പ്രമുഖരെ പ്രസിഡണ്ട് ആദരിച്ചു. സ്വാഗതസംഘം ജനറ കണ്‍വീനര്‍ പി.വി ഹസന്‍ കുട്ടി സ്വാഗതവും സ്വാഗതസംഘം ചെയര്‍മാന്‍ ജമാല്‍ കടന്നപ്പള്ളി നന്ദിയും പറഞ്ഞു.

ബാധ്യതകള്‍ മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്ത് പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാരിന് കൈമാറണം: ഹമീദ് വാണിയമ്പലം


പടന്നയില്‍ സ്വീകരണം നല്‍കി

പടന്ന: ഹുബ്ലി കേസില്‍ അന്യായമായി ഏഴ് വര്‍ഷം തടവില്‍ കഴിഞ്ഞ യഹ്‌യാ കമ്മുക്കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ജനഹിത രാഷ്ട്രീയ മുന്നേറ്റ യാത്രക്ക് പടന്നയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകര നിയമങ്ങള്‍ ചുമത്തപ്പെട്ട് അന്യായ ജയില്‍ വാസമനുഭവിച്ച എല്ലാവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. രാജ്യത്ത് ധാരാളം നിരപരാധികളായ ചെറുപ്പക്കാര്‍ ഭീകരനിയമങ്ങളില്‍ ജയിലില്‍ കഴിയുന്നുണ്ട്. വര്‍ഷങ്ങളുടെ തടവിന് ശേഷം നിരപരാധികളാണെന്ന് കണ്ട് പലരെയും വെറുതെ വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വിധിവന്ന ഹുബ്ലി കേസില്‍ തടവിലായിരുന്ന യഹ്‌യാ കമ്മുക്കുട്ടിയടക്കം 18 പോരെ വെറതെ വിട്ടു. കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി വിചാരണ തടവിലായിരുന്നു ഇവര്‍. നിരപരാധികളെന്ന് പ്രഖ്യാപിച്ച് വെറുതെവിടുമ്പോള്‍ അവരുടെ സാമ്പത്തികവും സാമൂഹികവുമായ നഷ്ടങ്ങള്‍ കണക്കാക്കാന്‍ ആര്‍ക്കാണ് സാധിക്കുകയെന്നും ഹമീദ് വാണിയമ്പലം ചോദിച്ചു. ഇത്തരം കേസുകളില്‍ നഷ്ടപരിഹാരം ലഭ്യക്കണമെന്നും അതിനായി പ്രത്യേക കമ്മീഷനെ നിയമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ജനക്കൂട്ടത്തിനെതിരെയും പോസ്റ്ററൊട്ടിച്ചവര്‍ക്കെതിരെയും ഭീകര നിയമപ്രകാരം കേസുകള്‍ ചുമത്തപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയും ജനകീയ സമര പ്രവര്‍ത്തകര്‍ക്കെതിരെയും ഭീകര കോസുകള്‍ ചുമത്തിയതും പിന്‍വലിക്കണം. കൈവെട്ടുകേസുമായി ബന്ധപ്പെട്ട് വെറുതെ വിട്ട 18 പേരില്‍ രണ്ട് പേര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി വിചാരണ തടവിലാണ്. അവര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന ട്രഷറര്‍ പ്രെഫ. പി. ഇസ്മാഈല്‍, സംസ്ഥാന സെക്രട്ടറിമാരായ റസാഖ് പാലേരി, ശ്രീജ നെയ്യാറ്റിന്‍കര, സംസ്ഥാന കമ്മിറ്റിയംഗം ജോസഫ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി പടന്ന പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അഷ്‌റഫ് അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ കുഞ്ഞബ്ദുല്ല, വൈസ്പ്രസിഡണ്ട് സി.എച്ച് മുത്തലിബ്, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് കെ.വി പത്മനാഭന്‍, കെ.വി.പി കുഞ്ഞഹമ്മദ്, വി.എസ് ഖാലിദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ടി.കെ നൂറുദ്ദീന്‍ സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി എസ്.വി ഷറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Reception, Padanna, Payyannur, Kanhangad, Welfare Party, Hameed Vaniyambalam, Reception to Welfare Party Janahitha Rashtriya Munneta Yatra.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia