city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വി.എം സുധീരന്റെ ജനപക്ഷ യാത്രയ്ക്ക് ആവേശകരമായ സ്വീകരണം

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.11.2014) സ്വാതന്ത്ര്യത്തിന്റെയും ദേശീയ പ്രസ്ഥാനങ്ങളുടെയും വടക്കേ മലബാറിലെ സിരാകേന്ദ്രമായ കാഞ്ഞങ്ങാട്ട് കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രക്ക് ആവേശകരമായ സ്വീകരണം നല്‍കി. നോര്‍ത്ത് കോട്ടച്ചേരിയില്‍ പ്രത്യേകമായി സ്ഥാപിച്ച മുന്‍ എം എല്‍ എയും എ ഐ സി സി അംഗവുമായിരുന്ന എം കുഞ്ഞിരാമന്‍ നമ്പ്യാര്‍ നഗറിലേക്ക് സുധീരനും കോണ്‍ഗ്രസ് നേതാക്കളുമെത്തിയപ്പോള്‍ യാത്രയെ സ്വീകരിക്കാനായി തടിച്ചുകൂടിയത് ആയിരക്കണക്കിന് ജനാധിപത്യ വിശ്വാസികളായിരുന്നു.

ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരനോടൊപ്പം ജനപക്ഷയാത്രാ നായകന്‍ വി എം സുധീരന്‍ എത്തിയപ്പോള്‍ വാദ്യമേള - ഘോഷയാത്രാ - കരഘോഷ - മുദ്രാവാക്യങ്ങളുടെ അകമ്പടി യാത്രക്ക്  മാറ്റ് കൂട്ടി. അന്തര്‍ദേശീയ മദ്യലോബികളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതെ യു ഡി എഫ് സര്‍ക്കാരും ഐക്യമുന്നണിയും സധൈര്യം മുന്നോട്ടുപോകുമെന്ന് യാത്രാനായകന്‍ ജനങ്ങളോട് തുറന്നുപറഞ്ഞപ്പോള്‍ നിലയ്ക്കാത്ത കയ്യടിയാണ് സദസ് നല്‍കിയത്.

ചട്ടഞ്ചാല്‍, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബുധനാഴ്ച യാത്രയ്ക്ക് സ്വീകരണം ഒരുക്കിയത്. ജനങ്ങളുടെ സര്‍വകര്യങ്ങളിലും സംവദിച്ചുകൊണ്ട് പ്രശനങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കലാണ് ജനപക്ഷയാത്രകൊണ്ട് ലക്ഷ്യമിടുന്നതെന്ന് വി.എം സുധീരന്‍ പറഞ്ഞു. പലതരത്തിലും സ്വഭാവത്തിലുമുള്ള ജനങ്ങളുമായി സംവദിച്ചു കൊണ്ടുള്ള യാത്ര, ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. സ്ത്രീ ശാസ്തീകരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എങ്കിലും സ്ത്രീ പീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന അവസ്ഥയ്ക്ക് മുഖ്യ കാരണം മദ്യത്തിന്റെ സ്വാധീനമാണ്. ലഹരി വര്‍ജക ലഹരി മുക്ത കേരളം എന്ന നിര്‍ണായകമായ തീരുമാനം ഒറ്റക്കെട്ടായി എടുക്കാന്‍ കഴിഞ്ഞതാണ് ഇതിന്റെ മഹാവിജയം. ലഹരിയുടെ കടന്നാക്രമണത്തില്‍ കുടിവെള്ളം പോലും മലീനസമാകുന്ന അവസ്ഥയായിരുന്നു വരാനിരുന്നതെന്നും സുധീരന്‍ വ്യക്തമാക്കി.

ചടങ്ങില്‍ മികച്ച കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട മാവുങ്കാലിലെ ദിനേശനെ സുധീരന്‍ ഉപഹാരം നല്‍കി ആദരിച്ചു. കെ പി സി സി നിര്‍വാഹക സമിതിയംഗം അഡ്വ. എം സി ജോസ് അധ്യക്ഷനായിരുന്നു. നേതാക്കളായ എം എം ഹസ്സന്‍, എന്‍ പിതാംബര കുറുപ്പ്, പത്മജാ വേണുഗോപാല്‍, അഡ്വ. ടി സിദ്ദീഖ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡോ. ശൂരനാട് രാജശേഖരന്‍, കരകുളം കൃഷ്ണപിള്ള, ബിന്ദുകൃഷ്ണ, സതീശന്‍ പാച്ചേനി, കെ പി കുഞ്ഞിക്കണ്ണന്‍, കെ പി അനില്‍കുമാര്‍, വി എ നാരായണന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ദിവ്യ, ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍, ജനറല്‍ സെക്രട്ടറി അഡ്വ. പി കെ ചന്ദ്രശേഖരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി വി ബാലകൃഷ്ണന്‍ സംസാരിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വി.എം സുധീരന്റെ ജനപക്ഷ യാത്രയ്ക്ക് ആവേശകരമായ സ്വീകരണം

Keywords : VM Sudheeran, Kerala, Kanhangad, Trikaripur, Chattanchal, Congress, Janapaksha Yathra, Reception. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia