മംഗലാപുരംസാന്ദ്ര-ഗഞ്ച് വിവേക് എക്സ്പ്രസിന് സ്വീകരണം
Feb 26, 2012, 08:30 IST
കന്നിയാത്രയില്‍ കാഞ്ഞങ്ങാട്ടെത്തിയ മംഗലാപുരംസാന്ദ്ര-ഗഞ്ച് വിവേക് എക്സ്പ്രസിന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് നല്കിയ സ്വീകരണം. |
കാഞ്ഞങ്ങാട്: കന്നിയാത്രയില്‍ കാഞ്ഞങ്ങാട്ടെത്തിയ മംഗലാപുരം-സന്ദ്രഗച്ചി (കൊല്‍ക്കത്ത) വിവേക് എക്സ്പ്രസിന് ശനിയാഴ്ച അര്‍ദ്ധരാത്രിയില്‍ കാഞ്ഞങ്ങാട്ട് ഊഷ്മള വരവേല്പ് നല്കി.
റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് നല്കിയ വരവേല്പിന് പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലം, സ്റേഷന് മാസ്റര്‍ നാഗേന്ദ്രപ്രസാദ്, ബി.എം.അഹമ്മദ് അസ്ലം, പ്രമോദ് ആവിക്കര, രഞ്ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി. ട്രെയിന്‍ ലോക്കോ പൈലറ്റ് അബ്ദുസലാം, അസി.പൈലറ്റ് നാരായണന് നമ്പ്യാര്‍ എന്നിവരെ പാസഞ്ചേഴ്സ് അസോസിയേഷന് പൂഞ്ചെണ്ട് നല്കി സ്വീകരിച്ചു. ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും മധുരപലഹാരം നല്കി.
കന്നിയാത്രയില്‍ കാഞ്ഞങ്ങാട് നിന്ന് ഹൌറയിലേക്ക് പന്ത്രണ്ട് റിസര്‍വ്വ് ചെയ്ത യാത്രക്കാരും അഞ്ച് സാധാരണ യാത്രക്കാരുമുണ്ടായിരുന്നു. തിരുപ്പതിയിലേക്കുള്ള ഏതാനും യാത്രക്കാരും നിരവധി ഹ്രസ്വദൂര യാത്രക്കാരുമുണ്ടായി. 22852 നമ്പര്‍ മംഗലാപുരം-സന്ദ്രഗച്ചി പ്രതിവാര എക്സ്പ്രസ് എല്ലാ ശനിയാഴ്ചകളിലും രാത്രി 11.48ന് കാഞ്ഞങ്ങാട്ടെത്തും. സന്ദ്രഗച്ചിയില് നിന്ന് മംഗലാപുരത്തേക്കുള്ള 22851 നമ്പര്‍ ട്രെയിന്‍ ശനിയാഴ്ചകളില്‍ രാവിലെ 7.55നായിരിക്കും കാഞ്ഞങ്ങാട്ടെത്തുക.
ശനിയാഴ്ചകളില്‍ രാത്രി 10.45ന് മംഗലാപുരം വിടുന്ന ട്രെയിന്‍ തിങ്കളാഴ്ചകളില്‍ വൈകിട്ട് 5.30ന് സന്ദ്രഗച്ചിയിലെത്തും. അവിടെ നിന്ന് എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ട് 4.05ന് പുറപ്പെട്ട് ശനിയാഴ്ചകളില്‍ രാവിലെ 9.45ന് മംഗലാപുരത്തെത്തും. ഹൌറ, തിരുപ്പതി, വിജയവാഡ, കോയമ്പത്തൂര്‍ യാത്രക്കാര്‍ക്ക് സൌകര്യപ്രദമായ വിവേക് എക്സ്പ്രസിന് കേരളത്തില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, കണ്ണൂര്‍, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് സ്റോപ്പുള്ളത്.
Keywords: Reception, Vivek Express, Chalanam