ജനതാദളില്‍ ചേര്‍ന്നവര്‍ക്ക് നാലിന് കാഞ്ഞങ്ങാട് സ്വീകരണം
Oct 30, 2012, 15:36 IST
കാസര്‍കോട്: കേരളാ കോണ്‍ഗ്രസ്(ബി), ജില്ലാ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംഘടനകളില്‍ നിന്ന് രാജിവെച്ച 50ഓളം പ്രവര്‍ത്തകര്‍ ജനതാദള്‍(എസ്)ല്‍ ചേര്‍ന്നു. നവംബര്‍ നാലിന് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടക്കുന്ന ലയന സമ്മേളനത്തില്‍ മുന്‍ ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ നിന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിക്കുമെന്ന് ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരള കോണ്‍ഗ്രസ്(ബി) ചെയര്മാന് ബാലകൃഷ്ണപിള്ളയും മകനും തമ്മിലുള്ള വിഭാഗീയത തെരുവിലേക്ക് വലിച്ചിഴച്ചതില്‍ പ്രതിഷേധിച്ചാണ് തങ്ങളുടെ രാജിയെന്ന് കേരളാ കോണ്‍ഗ്രസ് വിട്ട എം.കെ.ഇ. അബ്ബാസ്, അബ്ദുല്‍ ഹമീദ് കുഞ്ചത്തൂര്‍, സി.എച്ച്. അബ്ദുല്ല, ടിമ്പര്‍ മുഹമ്മദ് എന്നിവര്‍ പറയുന്നു.
കേരള രാഷ്ട്രീയത്തില്‍ എന്‍.എസ്.സി ക്ക് പ്രസക്തിയില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ രാജിയെന്ന് എന്‍.എസ്.സി. പ്രവര്‍ത്തകരായ എം.എം.കെ. സിദ്ദീഖ്, ബദറുദ്ദീന്‍ കറന്തക്കാട്, റഹ്മാന് കുന്നുപാറ, ദൃശ്യ മുബാറക്ക് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തങ്ങളെ തിങ്കളാഴ്ച മംഗലാപുരം ടൗണ്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുമാര സ്വാമി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതായും അവര്‍ പറഞ്ഞു. ജനതാദള്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്ല മൊഗ്രാലും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords: Kasaragod, Kanhangad, Membership, Kerala, Congress(B), Janathadal, Jos Thettayil