city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Picketed | എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നേതൃത്വത്തില്‍ സമരത്തിന്റെ നൂറാം ദിവസം ആര്‍ ഡി ഒ ഓഫീസ് പികറ്റ് ചെയ്തു

RDO office picketed under the leadership of Endosulfan victims, Kanhangad, News, Top Headlines,RDO office, Picket, Endosulfan victims, Police, Inauguration, Strike, Kerala

*പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. ഡി സുരേന്ദ്രനാഥ് ഉദ് ഘാടനം ചെയ്തു

* പൊതുസമൂഹം അണിനിരക്കണമെന്ന് ആവശ്യം

കാഞ്ഞങ്ങാട്: (KasargodVartha) മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ നടന്നുവരുന്ന സമരത്തിന്റെ നൂറാം ദിവസം ആര്‍ ഡി  ഒ ഓഫീസ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നേതൃത്വത്തില്‍ പികറ്റ് ചെയ്തു. സമരത്തെ തമസ്‌ക്കരിക്കാനുള്ള സര്‍കാര്‍ നീക്കത്തെ എന്ത് വില കൊടുത്തും നേരിടുമെന്ന് പികറ്റിംഗ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. ഡി സുരേന്ദ്രനാഥ് പറഞ്ഞു. പൊതുസമൂഹം സമരം ഏറ്റെടുക്കാന്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

എ ഹമീദ് ഹാജി, എം കെ അജിത, എസ് രാജീവന്‍, കെ കൊട്ടന്‍, കാര്‍ത്തികേയന്‍, കെപി സജിത്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കരീം ചൗക്കി, മേരി സുരേന്ദ്രനാഥ്, പി ഷൈനി, മാധവന്‍ മാഷ് കരിവെള്ളൂര്‍, ഹക്കീം ബേക്കല്‍, മുഹമ്മദ് ഇച്ചിലങ്കാല്‍, ജെയിന്‍ പി വര്‍ഗീസ്, കൃഷ്ണന്‍ മേലത്, മനോജ് ഒഴിഞ്ഞ വളപ്പ്, സി എച് ബാലകൃഷ്ണന്‍, തമ്പാന്‍ വഴുന്നോറടി, സീതി ഹാജി, രാജന്‍ കയ്യൂര്‍, സരസ്വതി അജാനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ശ്രീധരന്‍ മടിക്കൈ, അംബാ പ്രസാദ്, സിവി നളിനി, കൃഷ്ണന്‍ മടിക്കൈ, ഭവാനി ബേളൂര്‍, ഗീത ചെമ്മനാട്, രാധാകൃഷ്ണന്‍ അഞ്ചംവയല്‍, മുസ്തഫ പടന്ന, ശാരദ മധൂര്‍, മിസിരിയ ചെങ്കള, ഓമന, ഷൈലജ, പ്രസന്ന കാഞ്ഞങ്ങാട് തുടങ്ങിയവര്‍ പികറ്റിംഗിന് നേതൃത്വം നല്‍കി. പികറ്റിംഗ് നടത്തിയ നൂറുക്കണക്കിന് സമരക്കാരെ പൊലീസ് ബാരികേട് വെച്ച് തടഞ്ഞു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia