city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാവണീശ്വരം തണ്ണോട്ടെ മാധവന്‍ നിര്യാതനായി

രാവണീശ്വരം തണ്ണോട്ടെ  മാധവന്‍ നിര്യാതനായി അജാനൂര്‍: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണന്റെ സഹോദരനും സി. പി. ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. വി. കൃഷ്ണന്റെ ഭാര്യാ സഹോദരനുമായ രാവണീശ്വരം തണ്ണോട്ടെ എ. മാധവന്‍(58) നിര്യാതനായി. സജീവ കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്നു. നാടക നടനും, പൂരക്കളി - കോല്‍ക്കളി കലാകാരനുമായ മാധവന്‍ നല്ലൊരു പാചക വിദഗ്ധന്‍ കൂടിയാണ്. പഴയകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരായ പി. കേളുമണിയാണിയുടെയും എ. കുഞ്ഞമ്മയുടെയും മകനാണ്. സി. പി. ഐയുടെയും എ. ഐ. വൈ. എഫിന്റെയും സജീവ പ്രവര്‍ത്തകനായി മാധവന്‍ പൊതു രംഗത്ത് നിറഞ്ഞ് നിന്നിരുന്നു.

ഭാര്യ: ശ്യാമള. മക്കള്‍: ജിജേഷ്(ഗള്‍ഫ്), ജിതു(എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥി ബാംഗ്ലൂര്‍), ജിനു(കാസര്‍കോട് എല്‍ ബി എസ് കോളജ് വിദ്യാര്‍ത്ഥി). മറ്റുസഹോദരങ്ങള്‍: എ കുഞ്ഞിക്കേളു, എ. രാഘവന്‍, എ. തമ്പാന്‍ (സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍), എ. രാജന്‍ (യു. എ. ഇ), ഡോ. എ. മുരളീധരന്‍(അമേരിക്ക), എ. കമലാക്ഷി, എ. രുഗ്മിണി, എ. നളിനി.

സി. പി. ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, പി. കരുണാകരന്‍ എം. പി, എം. എല്‍. എമാരായ ഇ ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്.കുര്യാക്കോസ്, സി. പി. ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മറ്റു നേതാക്കളായ പി. എ. നായര്‍, ഇ. കെ. നായര്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, സി. പി. എം ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. കെ. പുരുഷോത്തമന്‍, അഡ്വ. പി. അപ്പുക്കുട്ടന്‍, ഏരിയാ സെക്രട്ടറി എം. പൊക്ലന്‍, ലോക്കല്‍ സെക്രട്ടറി പി. ദാമോദരന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

Keywords: A.Madhavan, Obituary, CPI-AIYF leader, AJanur, Kanhangad, A.Krishnan, Brother, Block Panchayath president, Kasaragod, Kerala, Malayalam news, Ravaneshwaram Madhavan passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia