യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
Feb 20, 2012, 16:20 IST
കാഞ്ഞങ്ങാട്: യുവതിയെ പട്ടാപ്പകല്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം ചായ്യോത്തെ 30 കാരിയായ ഭര്‍തൃമതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ പ്രതിയായ ചോയ്യംങ്കോട്ടെ പി.വി.ഗംഗാധരനെയാണ്(49) പോലീസ് പിടികൂടിയത്. 2012 ജനുവരി 29ന് വൈകുന്നേരം യുവതി കടയില്‍ പോകുമ്പോള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും തടഞ്ഞപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്. ഗംഗാധരനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
Keywords: Rape Attempt, case, Arrest, Kanhangad, Kasaragod