റംഷീദിന്റെ മരണം: ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി
Oct 18, 2014, 17:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 18.10.2014) അജാനൂര്‍ സ്വദേശിയായ റംഷീദ് (20) ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. കണ്ണൂരില്‍ നിന്നുമെത്തിയ സംഘമാണ് വെള്ളിയാഴ്ച വൈകിട്ട് പരിശോധന നടത്തിയത്. റംഷീദ് സഞ്ചരിച്ച ബൈക്കും അപകട സ്ഥലത്തുണ്ടായിരുന്ന സുഹൃത്തിന്റെ കാറും പരിശോധിച്ച സംഘം ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ റംഷീദ് അപകടത്തില്‍ മരിച്ചത്. റംഷീദ് സഞ്ചരിച്ച ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ റംഷീദിന്റെ ദേഹത്ത് കണ്ട മുറിവുകള്‍ സംശയം ജനിപ്പിക്കുന്നതാണെന്നാണ് വീട്ടുകാരും മറ്റു ബന്ധുക്കളും പറയുന്നു.
ബുധനാഴ്ച രാത്രി സുഹൃത്തുക്കളായ അഫ്‌സലും ഖലീലുമാണ് റംഷീദിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയത്. കാറിലാണ് മൂവരും പോയത്. പിന്നീട് അല്‍പം നേരം കഴിഞ്ഞാണ് റംഷീദ് ബൈക്കപകടത്തില്‍ മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിക്കുന്നത്. കാറില്‍ പോയ റംഷീദ് എങ്ങിനെ ബൈക്കപകടത്തില്‍ പെട്ടുവെന്നതും ഇവര്‍ സഞ്ചരിച്ച കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നതുമാണ് സംശയം ഉളവാക്കുന്നത്. ഇതേതുടര്‍ന്നാണ് ഫോറന്‍സിക് വിഭാഗം പരിശോധനയ്ക്കായെത്തിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Youth, Accident, Kanhangad, Bike, Car, Police, Investigation, Kasaragod, Kerala, Ramsheed.