പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചത് മജിസ്‌ട്രേറ്റ് രഹസ്യമൊഴിയെടുക്കാനിരിക്കെ
Sep 16, 2014, 22:40 IST
വെള്ളരിക്കുണ്ട്:(www.kasargodvartha.com 16.09.2014) പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി കൊന്നക്കാട് വെങ്കല്ല് കടവത്തെ ബാബു-അനിത ദമ്പതികളുടെ മകള്‍ രജിതയെ(17) വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത് മജിസ്‌ട്രേറ്റ് രഹസ്യമൊഴിയെടുക്കാനിരിക്കെ. മരണത്തിന് മൂന്നാഴ്ച മുമ്പ് രജിത രക്ഷിതാക്കള്‍ക്കൊപ്പമെത്തി പോലീസില്‍ പരാതിനല്‍കിയിരുന്നു.
ബന്ധുവായ യുവാവ് മാനഹാനിയുണ്ടാക്കുന്ന വിധം പെരുമാറുന്നതായും ശല്യപ്പെടുത്തുന്നുവെന്നുമായിരുന്നു പരാതി. പോലീസ് പരാതിയില്‍ ഐ.പി.സി.354 വകുപ്പു പ്രകാരം ബന്ധുവിനെതിരെ കേസെടുത്തിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഇത്തരം പരാതികളില്‍ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രജിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ സ്വന്തം വീട്ടില്‍ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. വെള്ളരിക്കുണ്ട് പോലീസില്‍ ബന്ധുവായ യുവാവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുമായി പെണ്‍കുട്ടിയുടെ മരണത്തിന് ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.
മരിക്കുന്നതിന് മുമ്പ് പെണ്‍കുട്ടി എഴുതിയതായി പറയുന്ന കുറിപ്പിലും കേസില്‍ പ്രതിയായ യുവാവിനെകുറിച്ച് ഒന്നും പറയുന്നില്ല. പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയ ശേഷം ചില ഭാഗങ്ങളില്‍ നിന്നും പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രചരണമുണ്ടായതാണ് പെണ്‍കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ശനിയാഴ്ച പുലര്‍ച്ചെ മരിച്ച രജിതയുടെ മൃതദേഹം മൂന്ന് ദിവസം കഴിഞ്ഞ് തിങ്കളാഴ്ചയാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. പോലീസ് സര്‍ജനില്ലാത്തതാണ് പോസ്റ്റ് മോര്‍ട്ടം വൈകാന്‍ കാരണം.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Vellarikundu, Kanhangad, kasaragod, Police, Love, Family, Youth, court, Rajitha, Rajitha's death before registering statement to court
Advertisement: