ഉത്തരേന്ത്യന്‍ ഉത്പന്ന പ്രദര്‍ശനവുമായി രാജസ്ഥാന്‍ മേള
May 12, 2012, 09:00 IST
കാഞ്ഞങ്ങാട്: ആകര്‍ഷണീയ കരകൗശല ഉത്പന്നങ്ങളുടെ ശേഖരവുമായി കാഞ്ഞങ്ങാട്ട് രാജസ്ഥാന്‍ മേള തുടങ്ങി. വ്യാപാരഭവനില്‍ രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയാണ് പ്രദര്‍ശനം.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ പരമ്പരാഗത തൊഴിലാളികള്‍ രൂപകല്പന ചെയ്ത വിവധങ്ങളായ കരകൗശല ഉല്പന്നങ്ങളാണ് മേളയിലേറെയും. പവിഴമാലകളും ആഡംബര ഉത്പന്നങ്ങളും മേളയിലുണ്ട്.
രാജാസ്ഥാനികള്‍ കൈകൊണ്ട് തുന്നിയ നിറംപകര്‍ന്ന വസ്ത്രശേഖരണങ്ങളും പ്രദര്‍ശനത്തെ ആകര്‍ഷണീയമാക്കുന്നു. രാജസ്ഥാനി ബെഡ്ഷീറ്റ്, രാജസ്ഥാനി മാല്‍ഗിരി ടോപ്‌സ്, രാജസ്ഥാനി കുര്‍ത്തകള്‍, ബംഗാള്‍ ടെറാക്കോട്ട ഇനങ്ങള്‍, അടുക്കള ഉപകരണങ്ങള്‍ അടക്കമുള്ള ഗൃഹോപകരണങ്ങള്‍ എന്നിവയെല്ലാം മേളയിലുണ്ട്. 31ന് സമാപിക്കും
Keywords: Kasaragod, Kanhangad, Kerala, Exhibition