രാജധാനി ജ്വല്ലറി കവര്‍ച്ചാക്കേസ് സി.ബി.ഐ അന്വേഷണത്തിന് സാധ്യത
Feb 13, 2013, 19:33 IST
കാഞ്ഞങ്ങാട്: പ്രമാദമായ രാജധാനി കവര്‍ച്ചാക്കേസില്‍ പോലീസും റവന്യു വകുപ്പും കണ്ടുകെട്ടിയ വീടും പറമ്പും വിട്ടുകിട്ടാന്‍ കേസിലെ മുഖ്യപ്രതി ബളാല്‍ കല്ലഞ്ചിറയിലെ അബ്ദുല്‍ ലത്തീഫ് ഹൈക്കോടതിയെ സമീപിച്ചു. രാജധാനി ജ്വല്ലറിയില്‍ നിന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങളുടെ ഒരുഭാഗം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കാഞ്ഞങ്ങാട് ശാഖയില്‍ ലത്തീഫ് പണയപ്പെടുത്തിയിരുന്നു. കേസില്‍ പിടിയിലായ ലത്തീഫിന്റെ മൊഴിയനുസരിച്ച് ബാങ്കില്‍ നിന്ന് ഈ സ്വര്‍ണ ഉരുപ്പടികള്‍ പോലീസ് കണ്ടെടുത്തിരുന്നു. ഇതുമൂലം ബാങ്കിന് ലക്ഷങ്ങളുടെ നഷ്ടമാണ് നേരിട്ടത്. ഈ നഷ്ടം ഈടാക്കാന്‍ ലത്തീഫിനെതിരെ ബാങ്ക് അധികൃതര്‍ കോടതിയെ സമീപിക്കുകയും ലത്തീഫിന്റെ ആവിക്കരയിലുള്ള വീടും പറമ്പും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് റവന്യു വകുപ്പ് അധികൃതര്‍ കോടതി നിര്‍ദേശമനുസരിച്ച് വീട് പൂട്ടി സീല്‍ ചെയ്തു. ഈ വീടും പറമ്പും തനിക്ക് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ലത്തീഫ് ഹൈക്കോടതിയില്‍ പ്രതേ്യക ഹരജി നല്‍കുകയായിരുന്നു. ഈ ഹരജി പരിഗണിച്ച കോടതി ഹൊസ്ദുര്‍ഗ് പോലീസിനോട് രാജധാനി കവര്‍ച്ചാക്കേസിന്റെ ഫയലുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു.
രാജധാനി കവര്‍ച്ചാക്കേസിന്റെ അനേ്വഷണം സി.ബി.ഐക്ക് വിടാനുള്ള സാധ്യത തെളിഞ്ഞു. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണാഭരണങ്ങളില്‍ പകുതിയിലധികം ഇനിയും കണ്ടെത്താനായിട്ടില്ല. അനേ്വഷണം സി.ബി.ഐ അനേ്വഷിക്കണമെന്നാവശ്യപ്പെട്ട് രാജധാനി ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ കരീം കോളയാട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കരീം കോളയാടിന്റെ ഹരജിയില്‍ ഹൈക്കോടതി പോലീസിന്റെ വിശദീകരണം തേടുകയും ചെയ്തു. കോടതി നിര്‍ദേശമനുസരിച്ച് അനേ്വഷണത്തിന് പ്രതേ്യക സംഘത്തെ നിേയാഗിച്ചിരുന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി മാത്യു എക്‌സെല്‍, കുമ്പള സി.ഐ. ടി. പി. രഞ്ജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ പുനരനേ്വഷണം നടത്തുന്നത്. അനേ്വഷണം തുടരുന്നുണ്ടെങ്കിലും സി.ബി.ഐ അനേ്വഷിക്കണമെന്ന ഹരജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
2010 ഏപ്രില്‍ 15ന് ഉച്ചക്കാണ് രാജധാനി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. 16 കിലോ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. ഏഴര കിലോ സ്വര്‍ണം മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. കവര്‍ച്ചയുമായി നേരിട്ട് ബന്ധമുള്ള ലത്തീഫ് ഉള്‍പ്പെടെയുള്ള നാലംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Keywords: Rajadhani jewellery, Robbery, Case, Kanhangad, CBI, Enquiry, Kasaragod, Kerala, High court, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News