city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റെയില്‍വെ ബജറ്റ്: CPI റെയില്‍വെസ്റ്റേഷന്‍ ധര്‍ണ ജനവികാരമായി

റെയില്‍വെ ബജറ്റ്: CPI റെയില്‍വെസ്റ്റേഷന്‍ ധര്‍ണ ജനവികാരമായി
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന ധര്‍ണ സി പി ഐ
സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു 
കാഞ്ഞങ്ങാട്: റെയില്‍വേ യാത്രക്കൂലി വര്‍ധനവിലും കേരളത്തോടുള്ള അവഗണനയ്ക്കും റെയില്‍വേയുടെ സ്വകാര്യവല്‍ക്കരണ നീക്കത്തിനുമെതിരെ സി പി ഐ ജില്ലയിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ സായാഹ്ന ധര്‍ണ നടത്തി. കേരളത്തോടുള്ള കടുത്ത അവഗണനയും ജനങ്ങളുടെമേല്‍ കൂടുതല്‍ സാമ്പത്തിക ഭാരവുമാണ് റെയില്‍വേ ബജറ്റിലൂടെ സമ്മാനിച്ചിരിക്കുന്നതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ പറഞ്ഞു. കാഞ്ഞങ്ങാട് റെയില്‍വേസ്റ്റേഷന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കേണ്ട റെയില്‍വേയുടെ വികസനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവലംബിക്കുന്ന ഈ നിഷേധാത്മക നിലപാട് ജനങ്ങളെ ഞെക്കിപിഴിയാന്‍ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഒരു തവണ കൂലിവര്‍ധനകൊണ്ട് അവസാനിക്കുന്ന ഒന്നായിരിക്കുകയില്ല ഇതെന്നാണ് ബജറ്റ് നല്‍കുന്ന സൂചന. കേന്ദ്ര സര്‍ക്കാരിന്റെ രാഷട്രീയ തീരുമാനം കൂടാതെ കൂലി വര്‍ധന ലക്ഷ്യമിട്ടാണ് റെയില്‍വേ റെഗുലേറ്ററി അതോറിറ്റിക്ക് രൂപം നല്‍കാന്‍ നീക്കം അരംഭിച്ചിട്ടുള്ളത്. എണ്ണയുടേയും ടെലികമ്മ്യൂണിക്കേഷന്റെയും കൂടിവെള്ളത്തിന്റെയും പിന്നാലെ നിയന്ത്രണ രഹിതമായി യാത്രാകൂലിയും ചരക്ക് കടത്ത് കൂലിയും വര്‍ദ്ധിപ്പിക്കാന്‍ കഴിയും വിധമാണ് അരങ്ങൊരുങ്ങുന്നത്. റെയിവേയുടെ വിവിധ സേവനതുറകളിലും സ്വകാര്യവല്‍ക്കരണത്തിന്റെ ഭീഷണി ഉയര്‍ന്നു വരുന്നതായും ബജറ്റ് സൂചന നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന സ്വാകാര്യ വല്‍ക്കരണത്തിനെതിരെ ജനകീയ ചെറുത്ത് നില്‍പ്പ് വളര്‍ന്നുവരുമെന്നും ഇ ചന്ദ്രേശേഖരന്‍ എംഎല്‍എ പറഞ്ഞു. എം നാരായണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറി കെ എസ് കുര്യാക്കോസ്, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി സുനില്‍മാടക്കല്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഏ ദാമോദരന്‍ സ്വാഗതം പറഞ്ഞു. ധര്‍ണയ്ക്ക് മുന്നോടിയായി പുതിയകോട്ട എം എന്‍ സ്മാരകത്തില്‍ നിന്നാരംഭിച്ച പ്രകടനത്തിന് കരുണാകരന്‍ കുന്നത്ത്, വി കൃഷ്ണന്‍ എരിക്കുളം, വി കണ്ണന്‍ മാസ്റ്റര്‍, സി കെ ബാബുരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന ധര്‍ണ സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. എം അസിനാര്‍ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബങ്കളം പി കുഞ്ഞികൃഷ്ണന്‍, പി എ നായര്‍, സി പി ബാബു എന്നിവര്‍ സംസാരിച്ചു. എ അമ്പൂഞ്ഞി സ്വാഗതം പറഞ്ഞു. നീലേശ്വരം ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തില്‍ ജില്ലാ കൗണ്‍സിലംഗങ്ങളായ എം കുമാരന്‍, പി വിജയകുമാര്‍, കെ പി സഹദേവന്‍, പി ഭാര്‍ഗവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
റെയില്‍വെ ബജറ്റ്: CPI റെയില്‍വെസ്റ്റേഷന്‍ ധര്‍ണ ജനവികാരമായി
കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന ധര്‍ണ സി പി ഐ സംസ്ഥാന
കൗണ്‍സിലംഗം കെ വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു 
മഞ്ചേശ്വരത്ത് നടന്ന ധര്‍ണ സി പി ഐ സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബി വി രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സിലംഗങ്ങളായ രാമകൃഷ്ണ കടമ്പാര്‍, ബി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം സജ്ഞീവഷെട്ടി സ്വാഗതം പറഞ്ഞു. പ്രകടനത്തിന് രാംദാസ്, ദയാകര്‍, കൃഷ്ണപ്പ, എസ് രാമചന്ദ്ര, രേഖ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന ധര്‍ണ സി പി ഐ സംസ്ഥാന കൗണ്‍സിലംഗം കെ വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവംഗം ഇ കെ നായര്‍ അധ്യക്ഷത വഹിച്ചു. ബദിയടുക്ക മണ്ഡലം സെക്രട്ടറി എം കൃഷ്ണന്‍, ജില്ലാ കൗണ്‍സിലംഗങ്ങളായ പി എന്‍ ആര്‍ അമ്മണ്ണായ, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് അഡ്വ. വി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് മണ്ഡലം സെക്രടറി വി രാജന്‍ സ്വാഗതം പറഞ്ഞു. കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ബിജു ഉണ്ണിത്താന്‍, നാരായണന്‍ മൈലൂല, ബി പി അഗ്ഗിത്തായ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
റെയില്‍വെ ബജറ്റ്: CPI റെയില്‍വെസ്റ്റേഷന്‍ ധര്‍ണ ജനവികാരമായി
മഞ്ചേശ്വരത്ത് നടന്ന ധര്‍ണ സി പി ഐ സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

Keywords: Kasaragod, Kanhangad, Manjeshwaram, CPI, Railway Budget, Dharna.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia