റെയില്‍വെ ബജറ്റ്: CPI റെയില്വെസ്റ്റേഷന് ധര്‍ണ ജനവികാരമായി
Mar 15, 2012, 17:54 IST
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് നടന്ന ധര്‍ണ സി പി ഐ
സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ ചന്ദ്രശേഖരന് എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു
|
ഇത്തരത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന സ്വാകാര്യ വല്‍ക്കരണത്തിനെതിരെ ജനകീയ ചെറുത്ത് നില്‍പ്പ് വളര്‍ന്നുവരുമെന്നും ഇ ചന്ദ്രേശേഖരന്‍ എംഎല്‍എ പറഞ്ഞു. എം നാരായണന് അധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറി കെ എസ് കുര്യാക്കോസ്, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി സുനില്‍മാടക്കല്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഏ ദാമോദരന്‍ സ്വാഗതം പറഞ്ഞു. ധര്‍ണയ്ക്ക് മുന്നോടിയായി പുതിയകോട്ട എം എന്‍ സ്മാരകത്തില്‍ നിന്നാരംഭിച്ച പ്രകടനത്തിന് കരുണാകരന് കുന്നത്ത്, വി കൃഷ്ണന് എരിക്കുളം, വി കണ്ണന് മാസ്റ്റര്‍, സി കെ ബാബുരാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
നീലേശ്വരം റെയില്‍വേ സ്റ്റേഷന് പരിസരത്ത് നടന്ന ധര്‍ണ സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന് പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. എം അസിനാര്‍ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ബങ്കളം പി കുഞ്ഞികൃഷ്ണന്, പി എ നായര്‍, സി പി ബാബു എന്നിവര്‍ സംസാരിച്ചു. എ അമ്പൂഞ്ഞി സ്വാഗതം പറഞ്ഞു. നീലേശ്വരം ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തില്‍ ജില്ലാ കൗണ്‍സിലംഗങ്ങളായ എം കുമാരന്, പി വിജയകുമാര്‍, കെ പി സഹദേവന്, പി ഭാര്‍ഗവി തുടങ്ങിയവര്‍ നേതൃത്വം നല്കി.
കാസര്‍കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് നടന്ന ധര്‍ണ സി പി ഐ സംസ്ഥാന
കൗണ്‍സിലംഗം കെ വി കൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു
|
മഞ്ചേശ്വരത്ത് നടന്ന ധര്‍ണ സി പി ഐ സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബി വി രാജന് അധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സിലംഗങ്ങളായ രാമകൃഷ്ണ കടമ്പാര്‍, ബി സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എം സജ്ഞീവഷെട്ടി സ്വാഗതം പറഞ്ഞു. പ്രകടനത്തിന് രാംദാസ്, ദയാകര്‍, കൃഷ്ണപ്പ, എസ് രാമചന്ദ്ര, രേഖ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കാസര്‍കോട് റെയില്‍വേ സ്റ്റേഷന് പരിസരത്ത് നടന്ന ധര്‍ണ സി പി ഐ സംസ്ഥാന കൗണ്‍സിലംഗം കെ വി കൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവംഗം ഇ കെ നായര്‍ അധ്യക്ഷത വഹിച്ചു. ബദിയടുക്ക മണ്ഡലം സെക്രട്ടറി എം കൃഷ്ണന്, ജില്ലാ കൗണ്‍സിലംഗങ്ങളായ പി എന്‍ ആര് അമ്മണ്ണായ, അഡ്വ. രാധാകൃഷ്ണന് പെരുമ്പള, എ ഐ വൈ എഫ് ജില്ലാ പ്രസിഡണ്ട് അഡ്വ. വി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് മണ്ഡലം സെക്രടറി വി രാജന് സ്വാഗതം പറഞ്ഞു. കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തിന് ബിജു ഉണ്ണിത്താന്, നാരായണന് മൈലൂല, ബി പി അഗ്ഗിത്തായ തുടങ്ങിയവര്‍ നേതൃത്വം നല്കി.

മഞ്ചേശ്വരത്ത് നടന്ന ധര്‍ണ സി പി ഐ സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു |
Keywords: Kasaragod, Kanhangad, Manjeshwaram, CPI, Railway Budget, Dharna.