അരിക്കടകളിലെ റെയ്ഡില്‍ കാസര്‍കോട്ട് നിന്നും ഒന്നും കിട്ടിയില്ല
Dec 15, 2012, 13:15 IST
റെയ്ഡ് നടക്കുമെന്ന് മുന്‍കൂട്ടി മനസിലാക്കിയ മൊത്ത വിതരണക്കാര്‍ രേഖകളെല്ലാം കൃത്യമാക്കി വെച്ചതിനാലാണ് ക്രമക്കേടുകള്‍ കണ്ടെത്താന്‍ കഴിയാതിരുന്നതെന്നാണ് ജനങ്ങളില്‍ നിന്നുള്ള പ്രതികരണം. റെയ്ഡും പരിശോധനയും തുടര്‍ന്നും നടക്കാനിടയുണ്ടെന്ന് സിവില്‍ സപ്ലൈസ്- പോലീസ് അധികൃതര്‍ സൂചിപ്പിച്ചു. അരിക്കടകളിലെ റെയ്ഡ് വിപണിയിലും പ്രതിഫലിച്ചിട്ടുണ്ട്.
കുതിച്ചുകൊണ്ടിരുന്ന അരിവില രണ്ടു രൂപ വരെ കുറഞ്ഞതായാണ് വ്യാപാരികള്‍ പറയുന്നത്. ക്രിസ്തുമസിനോടനുബന്ധിച്ച് വിക്കയറ്റം പതിവാണെങ്കിലും അരിക്കും മറ്റും 15 രൂപ വരെ വിലവര്‍ധിച്ചത് ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്. വിപണിയില്‍ സര്‍ക്കാരിന്റെ ഇടപെടലും വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സഹായകരമായിട്ടുണ്ട്.
Keywords: Market,Rice, Police-raid, Kasaragod, Badiyadukka, Vidya Nagar, Kumbala, Manjeshwaram, Mulleria, Kanhangad, Kerala