12കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ടക്ടറുടെ ഭാര്യാ വീട്ടില്‍ റെയ്ഡ്
Dec 8, 2012, 19:40 IST
നീലേശ്വരം: ബസ് യാത്രയ്ക്കിടയിലെ തിരക്കിനിടയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ12 കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ കണ്ടക്ടറെ പിടികൂടുന്നതിന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
നീലേശ്വരം - ചിറപ്പുറം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ മടിക്കൈ ചതുരക്കിണറിലെ ബാബുവിനെ (34) പിടികൂടുന്നതിനാണ് നീലേശ്വരം പോലീസ് അന്വേഷണം ശക്തമാക്കിയത്. വെള്ളിയാഴ്ച ബാബുവിന്റെ ചതുരക്കിണറിലെ വീട്ടിലും ഭാര്യയുടെ മടിക്കൈ തീയ്യര്‍ പാലത്തെ വീട്ടിലും പോലീസ് റെയ്ഡ് നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.
രണ്ടാഴ്ചമുമ്പാണ് ബസ്സ് യാത്രക്കിടയില്‍ 12 കാരിയെ ബാബു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബസ്സില്‍ അമിതമായി തിരക്കുണ്ടായിരുന്നതിനാല്‍ ബസ്സിന്റെ പിറക് വശത്തുകൂടി കയറിയ പെണ്‍കുട്ടിയെ ബാബു ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതോടെ ബാബു ബസ്സില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തി ബാബുവിനെതിരെ പരാതി നല്‍കുകയായിരുന്നു.
ഒരു തൊഴിലാളി സംഘടനയുടെ അറിയപ്പെടുന്ന പ്രവര്ത്തകന് കൂടിയായ ബാബുവിനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

Keywords : Kasaragod, Kanhangad, Neeleswaram, Rape Attempt, Case, Youth, Police, Bus Conductor, Babu, Kerala, Malayalam News.