ട്രാവല്‍ ഏജന്‍സിയില്‍ മിന്നല്‍ പരിശോധന
May 8, 2012, 15:34 IST
കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ നിത്യാനന്ദ പാസ്‌പോര്‍ട്ട് ഫോട്ടോസ്റ്റാറ്റ് ആന്റ് ട്രാവല്‍ ഏജന്‍സിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് വാട്ടര്‍ അതോറിറ്റിയിലെ ആന്റ് തെഫ്റ്റ് സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബാലകൃഷ്ണന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി ആര്‍ ഉഷ തുടങ്ങിയവര്‍ നടത്തിയ റെയ്ഡില്‍ അനധികൃത വാട്ടര്‍ കണക്ഷന്‍ കണ്ടെത്തി. ഈ സ്ഥാപനത്തില്‍ നിയമാനുസൃതം ഒരു വാട്ട ര്‍ കണക്ഷനാണ് അനുവദിച്ചത്. എന്നാല്‍ പരിശോധനയില്‍ നിരവധി കണക്ഷനുകള്‍ ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രാവല്‍ ഉടമയ്ക്ക് 20,000 രൂപ പിഴ ചുമത്തി.
Keywords: Kasaragod, Kanhangad, Travel agency.