പേപ്പട്ടിയുടെ കടിയേറ്റ പശു ചത്തു; പാല്‍ കുടിച്ചവര്‍ പരിഭ്രാന്തിയില്‍
Jul 5, 2012, 17:35 IST
കാഞ്ഞങ്ങാട്: ഇരിയ തട്ടുമ്മലില്‍ പേപ്പട്ടിയുടെ കടിയേറ്റ് പശുചത്തു. ഈ പശുവിന്റെ പാല്‍ കുടിച്ച 50 ഓളം പേര്‍ പരിഭ്രാന്തിയിലായി. കഴിഞ്ഞ ദിവസമാണ് പേപ്പട്ടിയുടെ കടിയേറ്റ് പശു പേയിളകി ചത്തത്. അതിനുമുമ്പ് പ്രദേശത്തെ നിരവധി പേര്‍ ഈ പശുവിന്റെ പാല്‍ ഉപയോഗിച്ചിരുന്നു. പശു പേ ഇളകി ചത്ത വിവരമറിഞ്ഞതോടെ പരിഭ്രാന്തിയിലായ 50ഓളം പേര്‍ വിവിധ ആശുപത്രികളിലായി പ്രതിരോധ കുത്തിവെയ്പ് നടത്തി വരികയാണ്. ഇരിയ, തട്ടുമ്മല്‍, കാഞ്ഞിരടുക്കം തുടങ്ങിയ ഭാഗങ്ങളിലൊക്കെയും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി.
ഇരിയ ടൗണില്‍ ഇറക്കിയ പത്രക്കെട്ടുകള്‍ ബുധനാഴ്ച തെരുവ് നായ്ക്കള്‍ കടിച്ചുകീറിയിരുന്നു. പത്ര ഏജന്റായ ഇരിയയിലെ രാധാകൃഷ്ണന്റെ പത്രക്കെട്ടുകളാണ് നായ്ക്കള്‍ നശിപ്പിച്ചത്. ഇരിയയിലെ കര്‍ത്തമ്പുവിന്റെ ആടിനെയും രാഘവന്റെ പശുകുട്ടിയെയും നായ്ക്കള്‍ കടിച്ചു പരിക്കേല്‍പ്പിച്ചു. ഇരിയ ടൗണില്‍ മാത്രമായി 30 ഓളം നായ്ക്കളാണുള്ളത്. രാത്രികാലങ്ങളില്‍ റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ സീറ്റുകളും ടയറുകളും നായ്ക്കള്‍ കടിച്ച് കീറുന്ന സംഭവങ്ങളും പതിവാണ്. നായശല്യം തടയാന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.

Keywords: Rabies dog bite, Cow dead, Eriya, Kanhangad, Kasaragod