ബിവറേജ് മദ്യശാലക്ക് മുന്നില്‍ വന്‍ തിരക്ക്
Apr 13, 2012, 11:30 IST
കാഞ്ഞങ്ങാട്: പുതിയ കോട്ടയിലെ ബിവറേജ് മദ്യശാലക്ക് മുന്നില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. ശനിയാഴ്ച വിഷു ആഘോഷിക്കുന്നതിന് മുന്നോടിയായി മദ്യം വാങ്ങാന്‍ രാവിലെ തന്നെ നൂറുകണക്കിനാളുകളാണ് ബിവറേജ് മദ്യശാലക്ക് മുന്നില്‍ ക്യൂ നിന്നത്. പൊരിവെയിലിനെ പോലും വകവെക്കാതെയാണ് മദ്യപര്‍ മണിക്കൂറുകള്‍ ക്യൂ നിന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പോലീസും രംഗത്തുണ്ട്. ഉന്തും തള്ളുമില്ലാതെ അച്ചടക്കത്തോടെയാണ് മദ്യം വാങ്ങാന്‍ ആളുകള്‍ നിലയുറപ്പിച്ചത്.
Keywords: kasaragod, Kanhangad, Liquor, Shop