ക്വട്ടേഷന്‍ ആക്രമം: തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ പ്രദേശം ഭീതിയില്‍
Sep 2, 2013, 18:50 IST
തൃക്കരിപ്പൂര്‍: ക്വട്ടേഷന്‍ സംഘവും സദാചാര പോലീസും മെട്ടമ്മലില്‍ സമാധാന ജീവിതം തകര്‍ക്കുന്നതായി ആക്ഷേപം. ക്വട്ടേഷന്‍ അക്രമം നിത്യ സംഭവമായതോടെ ജനങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്. ആഗസ്ത് 29ന് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ഇസ്മാഈലിനെ ഒരു സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ച സംഭവമാണ് ക്വട്ടേഷന്‍ അക്രമ പരമ്പരയിലെ അവസാന സംഭവം.
ഇതിനെതിരെ പ്രാദേശികമായി ജനങ്ങള്‍ സംഘടിച്ചതിനെ തുടര്‍ന്ന് ചന്തേര പോലീസ് നാലുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. മെട്ടമ്മലിലും പരിസരങ്ങളിലും തൃശൂര്‍, എറണാകുളം ഭാഗങ്ങളില്‍ പരിശീലനം നേടിയ ക്വട്ടേഷന്‍ സംഘത്തിലെ വിദഗ്ധരുണ്ടെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തൃശൂര്‍, എറണാകുളം ഭാഗങ്ങളില്‍ ക്വട്ടേഷന്‍ എടുക്കുന്നത് ഇവരാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ അക്രമം തൃശൂര്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തെയാണ് ഏല്‍പിക്കുന്നത്. തൃക്കരിപ്പൂരിലെ ഗള്‍ഫ് വ്യാപാരി അബ്ദുല്‍സലാം ഹാജി വധത്തിനു പിന്നില്‍ തൃശൂര്‍ സംഘത്തെ പിടികൂടിയിരുന്നു. നേരത്തെ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിലും പുറത്തു നിന്നുള്ള ക്വട്ടേഷന്‍ സംഘം ഉണ്ടായിരുന്നു.
ഇവരെ തീറ്റിപ്പോറ്റുന്നത് മെട്ടമ്മലിലെ ചില സമ്പന്നരാണെന്നും ആക്ഷേപമുണ്ട്. രാഷ്ട്രീയത്തിലും ഭരണത്തിലും സമ്മര്‍ദം ചെലുത്തുന്ന ഇത്തരക്കാരുടെ താളത്തിന് പോലീസുകാര്‍ ചുവടു വയ്ക്കുകയാണെന്നും ആക്ഷേപമുയര്‍ന്നു. തൃക്കരിപ്പൂരിലെ പ്രധാന കേന്ദ്രങ്ങളില്‍ ഇവര്‍ക്കെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ത്രാസിന്റെ ഒരു തട്ടില്‍ നോട്ടും മറ്റേ തട്ടില്‍ ക്വട്ടേഷന്‍ സംഘവുമാണ് ഉള്ളത്.
പോസ്റ്ററുകൡ പോലീസിനും വിമര്‍ശനമുണ്ട്. ജനങ്ങളുടെ പ്രതിഷേധമാണ് പോസ്റ്ററില്‍ നിറഞ്ഞിട്ടുള്ളത്.
Keywords: Trikaripur, Police, Attack, Murder, case, Congress, Muslim-league, Ernakulam, Youth, Kanhangad, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.