ജില്ലാശുപത്രി ദേശീയ നിലവാരത്തിലേക്ക്; ക്വാളിറ്റി കണ്‍ട്രോള്‍ ബോര്‍ഡ് സംഘം സന്ദര്‍ശിച്ചു
Oct 30, 2012, 17:00 IST
കാഞ്ഞങ്ങാട്: ചെമ്മട്ടംവയലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാശുപത്രി ദേശീയ നിലവാരത്തിലേക്ക്. ഈ ആശുപത്രി ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തി നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് മുന്നോടിയായി കേന്ദ്ര ക്വാളിറ്റി കണ്‍ട്രോള്‍ ബോര്‍ഡ് പ്രതിനിധികളായ ഡല്‍ഹി സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ആന്‍മാത്യു, കര്‍ണ്ണാടക സ്വദേശി ഡോക്ടര്‍ റിട്ടയേര്‍ഡ് കേണല്‍ മോഹന്‍ മാത്ത്, ബാംഗ്ലൂര്‍ സെന്റ് ജോസ് മെഡിക്കല്‍ കോളേജിലെ നേഴ്‌സിംഗ് സൂപ്പര്‍ വൈസര്‍ ബെന്നിയാമ്മ കുര്യന്‍ എന്നിവരടങ്ങുന്ന സംഘം ജില്ലാശുപത്രി സന്ദര്‍ശിച്ചു. ആശുപത്രിയിലെ നിലവിലുള്ള ഭൗതീക സാഹചര്യങ്ങളും മറ്റും കൃത്യമായി കേന്ദ്ര സംഘം പരിശോധിച്ചു.
ആശുപത്രിക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ ഹോസ്പിറ്റല്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ശ്രമിച്ചാല്‍ വര്‍ഷന്തോറും കേന്ദ്രസര്‍ക്കാര്‍ ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി വഴി കോടികളുടെ ഫണ്ട് അനുവദിക്കും. ആശുപത്രിയിലെ ഭൗതീക സാഹചര്യങ്ങള്‍, ലാബോറട്ടറി- എക്‌സറേ- ഫാര്‍മസി സംവിധാനങ്ങള്‍, വാര്‍ഡുകള്‍, ഓപ്പറേഷന്‍ തീയേറ്ററുകള്‍, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍, ജല ലഭ്യത തുടങ്ങിയവ പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാശുപത്രിയെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള തീരുമാനം കൈക്കൊള്ളുക.
നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ആശുപത്രി അധികൃതര്‍ നിരന്തരം ശ്രമം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായി രോഗികള്‍ക്കുള്ള ഇരിപ്പിടം, ശുദ്ധജല സൗകര്യം, ടോക്കണ്‍ സമ്പ്രദായം, പബ്ലിക് അഡ്രസ് സിസ്റ്റം, ഡ്യൂട്ടി ഡാറ്റ, ഫയര്‍ റെസ്‌ക്യൂ മാനേജ് മെന്റ് തുടങ്ങിയ വിവിധ പരിപാടികള്‍ നടപ്പിലാക്കി വരികയായിരുന്നു.
മുഴുവന്‍ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുകയും ഇവര്‍ക്ക് ഇടയ്ക്കിടെ പ്രത്യേക പരിശീലനവും ക്ലാസും നല്‍കുന്നുണ്ട്. നിലവില്‍ ജില്ലാശുപത്രിയിലെ സൗകര്യങ്ങളില്‍ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തിയെന്നാണ് സൂചന. കേന്ദ്ര സംഘം വീണ്ടും ജില്ലാശുപത്രിയില്‍ എത്തുന്നുണ്ട്. കേരളത്തില്‍ മൂന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മൂന്ന് സ്വകാര്യ ആശുപത്രികള്‍ക്കും മാത്രമാണ് നിലവില്‍ നാഷണല്‍ അക്രഡേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റലിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളു. ആശുപത്രി ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെടുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ആശുപത്രി അധികൃതരിപ്പോള്‍.

Keywords: District hospital, Kanhangad, National quality control board, Visit, Kasaragod, Kerala, Malayalam news.