ചെരുമ്പ, ബീരിച്ചേരി ഖാസിമാര്‍ ചുമതലയേറ്റു
Oct 12, 2014, 16:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.10.2014) ചെരുമ്പ രിഫാഇയ ജുമാമസ്ജിദ് മഹല്ല് ഖാസിയായി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാരും ബീരിച്ചേരി മഹല്ല് ഖാസിയായി കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും സ്ഥാനമേറ്റു. പ്രമുഖ കര്‍മ ശാസ്ത്ര പണ്ഡിതനും സൂഫി വര്യനുമായ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നിലവില്‍ പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി സ്ഥാനം വഹിക്കുന്നുണ്ട്.
മഹല്ലിന്റെ ഖാസിയായിരുന്ന പള്ളിക്കര സി.എച്ച് അബ്ദുല്ല മൗലവിയുടെ വിയോഗത്തെ തുടര്‍ന്നാണ് പയ്യക്കി ഉസ്താദിനെ ഖാസിയായി തിരഞ്ഞെടുത്തത്. രിഫാഇയ മസ്ജിദ് പരിസരത്തെ സി.എച്ച് അബ്ദുല്ല മൗലവി നഗറില്‍ ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്ക് നടന്ന സ്ഥാനാരോഹണ ചടങ്ങ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഖാസി സ്ഥാനാരോഹണവും നിര്‍വഹിച്ചു.
മഹല്ല് ഖത്തീബ് ഹസന്‍ സഅദി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫസര്‍ കെ. ആലികുട്ടി മുസ്ലിയാര്‍ തൗലിയത്ത് ഏല്‍പ്പിച്ചു. കിഴൂര്‍ - മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ് അല്‍അസ്ഹരി സ്ഥാന വസ്ത്രം അണിയിച്ചു. പ്രമുഖ പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി. മെട്രോ മുഹമ്മദ് ഹാജി ഉപഹാര സമര്‍പണവും ചെര്‍ക്കളം അബ്ദുല്ല അനുഗ്രഹ പ്രഭാഷണവും നടത്തി.
യു.എം. അബ്ദുര്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍ നദ്‌വി, പള്ളിക്കര സംയുക്ത ജമാഅത്ത് ഭാരവാഹികളായ അബ്ദുല്ല ഹാജി, സ്വാലിഹ് മാസ്റ്റര്‍, കുഞ്ഞബ്ദുല്ല ഹാജി, സ്വാഗത സംഗം ചെയര്‍മാന്‍ സി.എം. അബ്ദുല്ല, പ്രസിഡണ്ട് അബൂബക്കര്‍ ഹാജി, ബഷീര്‍.കെ.എം, അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ബീരിച്ചേരിയില്‍ നടന്ന ഖാസി സ്ഥാനാരോഹണ ചടങ്ങില്‍ വി.പി.പി അബ്ദുര്‍ റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ടൗണ്‍ ഖത്തീബ് സിറാജുദ്ദീന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. വി.പി ഇബ്രാഹിം കുട്ടി, സൈനുദ്ദീന്‍ ഹാജി, അബ്ബാസ് സഅദി, മുസ്തഫ മൗലവി പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് എ. ഉമര്‍കോയ തങ്ങള്‍ നേതൃത്വം നല്‍കി.
Keywords : Kanhangad, Kerala, Jamaath, Qazi, Cherumba, Payyakki Abdul Kader Musiyar.