മരം മുറിക്കുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി
Apr 2, 2015, 12:47 IST
ബേക്കല്‍: (www.kasargodvartha.com 02/04/2015) കെ.എസ്.ടി.പി. റോഡ് വികസനത്തിന്റെ ഭാഗമായി കൂറ്റന്‍ പൊന്നക്കായ മരം മുറിക്കുന്നതിനിടയില്‍ മുള്ളന്‍പന്നിയെ വിഴുങ്ങാന്‍ ശ്രമിക്കുകയായിരുന്ന പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. മുള്ളന്‍പന്നിയുടെ കുത്തേറ്റ നിലയില്‍ മുട്ടകളും പിടികൂടിയിട്ടുണ്ട്.
ഒന്നര മീറ്റര്‍ നീളവും 10 കിലോ തൂക്കവുമുള്ള പാമ്പിനെ പ്ാമ്പ് പിടുത്തക്കാരായ മുഹമ്മദ്കുഞ്ഞി അരമങ്ങാനത്തിന്റെയും വിപിന്‍ മാവുങ്കാലിന്റെയും നേതൃത്വത്തില്‍ പിടികൂടി വനം വകുപ്പിന് കൈമാറി. 13 മുട്ടകളുള്ള പാമ്പിനെ മുട്ടവിരിയിച്ച ശേഷം കാട്ടിലേക്ക് തുറന്ന് വിടാനാണ് വനംവകുപ്പിന്റെ തീരുമാനം.

Keywords : Kasaragod, Kanhangad, Road, Natives, KSTP road construction, Python caught by natives.
Advertisement:
Advertisement: