പുതിയ കോട്ട മഖാം ഉറൂസ് 13ന് തുടങ്ങും
Jan 11, 2012, 10:00 IST
കാഞ്ഞങ്ങാട് : ചരിത്ര പ്രസിദ്ധമായ പുതിയ കോട്ട മഖാം ഉറൂസും ഇസ്ലാമിക പ്രഭാഷണ വും ബുര്‍ദ്ദ ഇശ്‌ഖെ റസൂല്‍ മജ്‌ലിസും ജനുവരി 13 മുതല്‍ 16 വരെ നടക്കും. 13ന് രാത്രി 8 മണിക്ക് പാണക്കാട് മുന വ്വറലി ശിഹാബ് തങ്ങള്‍ ഉദ് ഘാടനം ചെയ്യും.പാലാട്ട് ഇബ്രാഹിം അദ്ധ്യക്ഷത വഹിക്കും. മെട്രോ മു ഹമ്മദ് ഹാജി, ഒ.പി.അബ്ദു ള്ള സഖാഫി, അബ്ദുള്‍ അ സീസ് ലത്തീഫ്, ബഷീര്‍ മു സ്ലിയാര്‍ എന്നിവര്‍ ആശംസകള്‍ നേരും.
രാത്രി 9മണിക്ക് ബുര്‍ദ്ദാ ഇ ശ്‌ഖേ റസൂല്‍ മജ്‌ലിസ്. 14ന് ഷമീര്‍ അശ്‌റഫി കാട്ടാമ്പള്ളിയുടെ മത പ്രഭാഷണം. 15ന് സിറാജുദ്ദീന്‍ ദാരിമി കക്കാട് മത പ്രഭാഷണം നടത്തും. ശി ഹാബുദ്ദീന്‍ അല്‍ബുഖാരി ത ങ്ങള്‍ മലപ്പുറം കൂട്ട് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.
16ന് അസര്‍ നിസ്‌കാരാനന്തരം അന്നദാനത്തോടെ ഉറൂ സ് സമാപിക്കും. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തില്‍ വിളിച്ചു ചേ ര്‍ത്ത പത്ര സമ്മേളനത്തില്‍ പാലാട്ട് ഇബ്രാഹിം, അബ്ദു ള്ളകുഞ്ഞി, എച്ച്.സലാം, ടി.അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു.
Keywords: Magam Uroos, Kanhangad, Kasaragod