അശ്ലീല സി.ഡി: സ്റ്റുഡിയോ ഉടമയ്ക്ക് പിഴ
May 12, 2012, 23:05 IST
കാഞ്ഞങ്ങാട്: അശ്ലീല ഡി.വി.ഡികളും സി.ഡികളും കണ്ടെത്തിയ കേസില്‍ പ്രതിയായ സ്റ്റുഡിയോ ഉടമയെ കോടതി രണ്ടായിരം രൂപ പിഴയടക്കാനും കോടതി പിരിയുംവരെ തടവിനും ശിക്ഷിച്ചു.
ബളാല്‍ കരുവള്ളടുക്കത്തെ അറക്കല്‍ ജോസഫിന്റെ മകന്‍ സാബു ജോസഫിനെയാണ് (45) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതി ശിക്ഷിച്ചത്. 2010 മാര്‍ച്ച് 26നാണ് കേസിനാസ്പദമായ സംഭവം.
സാബു ജോസഫിന്റെ ഉടമസ്ഥതയില്‍ വെള്ളരിക്കുണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഷൈന്‍ സ്റ്റുഡിയോയില്‍ അശ്ലീല രംഗങ്ങളടങ്ങിയ ഡി വി ഡികളും സിഡികളും സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനാല്‍ അന്നത്തെ വെള്ളരിക്കുണ്ട് എസ് ഐ എം സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്റ്റുഡിയോയില്‍ റെയ്ഡ് നടത്തുകയായിരുന്നു.

പരിശോധനയില്‍ കമ്പ്യൂട്ടറിനരികിലെ സ്‌കാനറുകളില്‍ ഡിവിഡികളും സിഡികളും സൂക്ഷിച്ചതായി കണ്ടെത്തി.
ഇവ കസ്റ്റഡിയിലെടുത്ത പോലീസ് സാബു ജോസഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവ കസ്റ്റഡിയിലെടുത്ത പോലീസ് സാബു ജോസഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: Blue Filim CD, Court Punishment, Studio Owner, Kanhangad, Kasaragod