അമൃതാനന്ദമയിയെ വാഴ്ത്തി ലേഖനം; പി. വത്സലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പു.ക.സ
Sep 30, 2013, 09:46 IST
കാഞ്ഞങ്ങാട്: മാതാ അമൃതാനന്ദമയിയെ വാഴ്ത്തിക്കൊണ്ട് ലേഖനമെഴുതിയ പ്രശസ്ത നോവലിസ്റ്റ് പി. വത്സലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പുരോഗമന കലാ സാഹിത്യ സംഘം രംഗത്തുവന്നു. പു.ക.സയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയാണ് വിമര്‍ശനത്തിനിരയായ വത്സല. കാഞ്ഞങ്ങാട് അതിയാമ്പൂരില്‍ ഞായറാഴ്ച നടന്ന ജില്ലാ ശില്‍പശാലയിലാണ് വത്സലയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.
തൊട്ടുണര്‍ത്താന്‍ ഒരു ചെറുവിരല്‍ എന്ന ശീര്‍ഷകത്തില്‍ സെപ്തംബര്‍ 27ന് മാതൃഭൂമി പത്രത്തില്‍ വത്സലയുടെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. അമൃതാനന്ദമയിയുടെ അറുപതാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായായിരുന്നു ലേഖനം. ശില്‍പശാലയില്‍ അധ്യക്ഷത വഹിച്ച പു.ക.സ. ജില്ലാ പ്രസിഡന്റ് ഇ.പി. രാജഗോപാലനാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്. 'വത്സലയുടെ കഥകള്‍' എന്ന പി. വത്സലയുടെ പുസ്തകത്തിന് താനെഴുതിയ അവതാരിക പിന്‍വലിക്കുകയാണെന്നും തുടര്‍ന്നുള്ള പതിപ്പുകളില്‍ നിന്ന് ഈ അവതാരിക ഒഴിവാക്കാന്‍ ആവശ്യപ്പെടുമെന്നും രാജഗോപാലന്‍ വ്യക്തമാക്കി.
അമൃതാനന്ദമയിയെ സ്തുതിച്ച് ലേഖനമെഴുതിയതോടെ വത്സല ചുവടുമാറ്റം നടത്തിയെന്നും അക്കാരണത്താല്‍ തന്നെ അവരുടെ പുസ്തകത്തിന് തന്റെ അവതാരിക ആവശ്യമില്ലെന്നും രാജഗോപാലന്‍ പറഞ്ഞു. അമ്മയെ മഹത്വപ്പെടുത്തിക്കൊണ്ടുള്ള വത്സലയുടെ ലേഖനം അവരുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എതിരാണ്. കലാകാരന്മാര്‍ക്ക് സംഭവിക്കുന്ന ഇത്തരം വലിയ പിശകുകളെ ചെറുതായിക്കാണാനാവില്ലെന്നും രാജഗോപാലന്‍ പറഞ്ഞു.
നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിനിടയിലാണ് അമൃതാനന്ദമയിയെ വാഴ്ത്തിക്കൊണ്ടുള്ള വത്സലയുടെ ലേഖനം പുറത്തുവന്നത്. ഇത് കേരളത്തിന് അപമാനമാണ്. ആയിരം കടല്‍കൊണ്ട് കഴുകിയാലും മോഡി ഗുജറാത്തിലൊഴുക്കിയ കറ കഴുകിക്കളയാനാവില്ല. അത്തരത്തിലുള്ള ഒരാള്‍ അമൃതാനന്ദമയിയെ സന്ദര്‍ശിക്കുന്ന സമയത്തുതന്നെ പി. വത്സല ഇത്തരമൊരു ലേഖനം എഴുതിയത് ഞെട്ടലുണ്ടാക്കിയെന്നും രാജഗോപാലന്‍ പറഞ്ഞു.
ശില്‍പശാല ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. വി.എന്‍. മുരളി, രാജഗോപാലന്റെ അഭിപ്രായത്തിന് അടിവരയിട്ടു. രാജഗോപാലന്റെ അഭിപ്രായം പു.ക.സയുടെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. പി.വി.കെ. പനയാല്‍, വാസു ചോറോട്, അഡ്വ. പി. അപ്പുക്കുട്ടന്‍, കെ.പി. ജയരാജന്‍, എം.വി. രാഘവന്‍, ഡോ. സി.ബാലന്‍, രവീന്ദ്രന്‍ കൊടക്കാട്, വി. കരുണാകരന്‍ എന്നിവരും ശില്‍പശാലയില്‍ പ്രസംഗിച്ചു.
Also read:
ഗ്രാമീണ വനിതയ്‌ക്കെന്താ കുഴപ്പം: സല്‍മാന്‍ ഖുര്‍ഷിദ്
Keywords: Matha Amruthanandamayi, Purogamana Kala Sahitya Sangam, P. Valsala, Kanhangad, Kasaragod, Kerala, E.P. Rajagopalan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.