വിദ്യാഭ്യാസ മന്ത്രിക്കെതിരായ പ്രക്ഷോഭം തുടരും: എബിവിപി
Jun 10, 2015, 14:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/06/2015) വിദ്യാഭ്യാസ മന്ത്രിക്കെതിരെ എബിവിപി നടത്തിവരുന്ന പ്രക്ഷോഭം വരും ദിവസങ്ങളിലും തുടരുമെന്ന് ജില്ലാ കണ്‍വീനര്‍ വൈശാഖ് കേളോത്ത് പറഞ്ഞു. വിദ്യാഭ്യാസം അഴിമതി വിമുക്തമാക്കുക, അവകാശ പത്രിക അംഗീകരിക്കുക, പാഠപുസ്തക വിതരണം പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എബിവിപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കൂള്‍ തുറന്ന് ഇത്രയും ദിവസമായിട്ടും പാഠപുസ്തകങ്ങള്‍ എത്തിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. ഈ വര്‍ഷം സ്‌കൂള്‍ അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ പുസ്തകങ്ങള്‍ എത്തിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്ഥാവന. സര്‍ക്കാര്‍ പ്രസ്സുകളില്‍ അച്ചടിച്ചാല്‍ വിതരണം വീണ്ടും നീളുമെന്നതിനാലാണ് സ്വകാര്യ പ്രസ്സുകളെ ഏല്‍പിക്കുന്നതെന്ന മന്ത്രിയുടെ നിലപാട് പുസ്തക കച്ചവടത്തിലും കൊള്ളലാഭമുണ്ടാക്കാനാണെന്ന് എബിവിപി ആരോപിച്ചു.
പാഠപുസ്‌കങ്ങള്‍ നേരത്തെ അച്ചടിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് അറിയാഞ്ഞിട്ടല്ലെന്നും സ്വകാര്യ ലാഭം പ്രതീക്ഷിച്ചാണ് നടപടി വൈകിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി ഇ- ടെണ്ടര്‍ വിളിച്ച് പാഠപുസ്തകം അച്ചടിച്ച് വരുമ്പോഴേയ്ക്കും പഠിക്കാതെ പരീക്ഷയെഴുതേണ്ട ഗതികേടും വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകും. വിദ്യാഭ്യാസം കച്ചവടമാക്കി മാറ്റിയ മുസ്ലീം ലീഗിന്റെ വിദ്യാഭ്യാസ മന്ത്രിയുടെ നടപടി കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് വൈശാഖ് പറഞ്ഞു.
എസ്എസ്എല്‍സി പരീക്ഷയുടെ ഫലം റിക്കാര്‍ഡ് വേഗത്തില്‍ പുറത്തിറക്കി സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം പോലും തകര്‍ത്തയാളാണ് മന്ത്രി. വരും ദിവസങ്ങളില്‍ വിദ്യാഭ്യാസ അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങള്‍ ശക്തമാക്കുമെന്നും പ്രക്ഷോഭത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെയു സഹകരണം ഉണ്ടാകണമെന്നും വൈശാഖ് പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Minister, Protest, Kasaragod, Education, ABVP, Minister PK Abdurrabb.
Advertisement: