സ്വത്ത് തര്‍ക്കം: അമ്മാവനും മരുമകനും തമ്മില്‍ ഏറ്റുമുട്ടി
Jun 9, 2012, 13:30 IST
കാഞ്ഞങ്ങാട്: സ്വത്ത് പ്രശ്നത്തിന്റെ പേരിലുണ്ടായ സംഘട്ടനത്തില്‍ അമ്മാവനും മരുമകനും പരിക്കേറ്റു. രാവണീശ്വരം ഒറവങ്കരയിലെ കൊറഗപ്പയുടെ മകന് രമേശ് (50), കാഞ്ഞങ്ങാട് കുശാല്‍നഗറിലെ സീതാറാമിന്റെ മകന് ശിവരാജ് (32) എന്നിവര്‍ ക്കാണ് ഏറ്റുമുട്ടലില്‍ പരിക്കേറ്റത്.
വെള്ളിയാഴ്ച വൈകുന്നേരം നിത്യാനന്ദാശ്രമത്തിനടുത്തുള്ള ക്ഷേത്രത്തിലേക്ക് പൂജ കഴിപ്പിക്കാന്‍ പോവുകയായിരുന്ന തന്നെ മരുമകന് ശിവരാജ് മര്‍ദ്ദിച്ചുവെന്നാണ് രമേശിന്റെ പരാതി. എന്നാല്‍ വാഹനത്തിലെത്തിയ രമേശ് തന്നെ അടിച്ച് പരിക്കേല്പ്പക്കുകയായിരുന്നുവെന്ന് ശിവരാജ് പരാതിപ്പെട്ടു. സ്വത്ത് പ്രശ്നത്തില്‍ മധ്യസ്ഥത വഹിച്ചതിലുള്ള വിരോധംമൂലമാണ് രമേശ് തന്നെ മര്‍ദ്ദിച്ചതെന്ന് ശിവരാജ് പറഞ്ഞു.

Keywords: kasaragod, Kanhangad, Clash, Injured, Kerala