യുവാവിനൊപ്പം ഒളിച്ചോടിയ വിദ്യാര്‍ത്ഥിനിയെ കണ്ടെത്താന്‍ അന്വേഷണം
Dec 14, 2012, 21:28 IST
തൃക്കരിപ്പൂര്‍: യുവാവിനോടൊപ്പം ഒളിച്ചോടിയ വിദ്യാര്‍ത്ഥിനിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തൃക്കരിപ്പൂര്‍ ഇടയിലക്കാട്ടെ റെജിയാണ്(22) കാമുകനായ മനോജിനോടൊപ്പം ഒളിച്ചോടിയത്. ബി.ബി.എ. വിദ്യാര്‍ത്ഥിനിയായ റെജിയും മനോജും മൊബൈലില്‍ വന്ന മിസ്ഡ് കോളിലൂടെയാണ് പരിചയപ്പെട്ടത്.
തുടര്‍ന്ന് ഇരുവരും കടുത്ത പ്രണയത്തിലാവുകയായിരുന്നു. രണ്ട് പേരുടെയും ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് ഇവര്‍ നാടുവിട്ടത്. യുവതിയുടെ വീട്ടുകാരുടെ പരാതി പ്രകാരമാണ് ചന്തേര പോലീസ് ഇതുസംബന്ധിച്ച് കേസെടുത്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തിവരുന്നത്.
Keywords : Kanhangad, Trikaripur, Student, Youth, Elopement, Reji, Mobil, Missed Call, Love, Chandera, Police, Cyber cell, Complaint, Kerala, Malayalam News.