തെരുവു സര്‍ക്കസുകാരന്റെ മുഖത്തടിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ എസ്.പിയുടെ അന്വേഷണം
Nov 5, 2014, 17:05 IST
കാസര്‍കോട്: (www.kasargodvartha.com 05.11.2014) ബോവിക്കാനത്ത് തെരുവ് സര്‍ക്കസുകാരനെ മര്‍ദിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ എസ്.പി അന്വേഷണം ആരംഭിച്ചു. മര്‍ദനത്തിനിരയായ തെരുവു സര്‍ക്കസുകാരന്‍ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യത്തിന് ഇ- മെയില്‍ ആയി നല്‍കിയ പരാതി ഡി.ജി.പി എസ്പി തോംസണ്‍ ജോസിന് അയച്ചു കൊടുക്കുകയായിരുന്നു.
പരാതി ഡി.ജി.പി അയച്ചു തന്നിട്ടുണ്ടെന്ന് എസ്.പി കാസര്‍കോട്‌വാര്‍ത്തയോട് പറഞ്ഞു. പ്രത്യേക നിര്‍ദേശമെന്നും പരാതിയോടൊപ്പം ഡി.ജി.പി നല്‍കിയിട്ടില്ല. എന്നാല്‍ സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയതായി എസ്.പി അറിയിച്ചു.
കുറ്റക്കാരനെന്ന് കണ്ടാല്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും എസ്.പി വ്യക്തമാക്കി. സംഭവത്തിന്റേതാണെന്ന് പറയുന്ന വീഡിയോ കണ്ടിട്ടില്ല. ഇത് വ്യാജമാണോയെന്നും പരിശോധിക്കും.
ആദൂര്‍ പോലീസ് സ്‌റ്റേഷനിലെ സീനിയല്‍ സിവില്‍ പോലീസ് ഓഫീസറും നേരത്തെ ആരോപണ വിധേയനുമായ ചന്തേര മണിയാട്ടെ സന്തോഷ് സര്‍ക്കസ് കലാകാരനെ മര്‍ദിച്ചുവെന്നാണ് ആരോപണം. ബോവിക്കാനത്ത് തെരുവ് സര്‍ക്കസ് നടത്തുകയായിരുന്ന സ്ത്രീകളും വൃദ്ധരും ഉള്‍പ്പെട്ട നാടോടി സംഘത്തെയാണ് പോലീസുകാരന്റെ നേതൃത്വത്തില്‍ മര്‍ദിച്ചത്. പോലീസുകാരന്‍ സര്‍ക്കസ് കലാകാരന്റെ മുഖത്തടിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. ഇതോടെയാണ് എസ്.പി തന്നെ നേരിട്ട് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

Related News:
സര്‍ക്കസുകാരനെ നടുറോഡില്‍ പോലീസ് തല്ലിച്ചതച്ചു
Keywords : Kanhangad, Police, Investigation, Kerala, Bovikanam, SP, DGP,Probe against police man for assaulting.