കാഞ്ഞങ്ങാട്: (www.kvartha.com 04/02/2015) കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ 2013-14 വര്‍ഷത്തെ അച്ചടി-ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള എം.വി. ദാമോദരന്‍ പുരസ്‌കാരം മാതൃഭൂമി ദിനപത്രത്തിലെ ഗോപീകൃഷ്ണനാണ് ലഭിച്ചത്.
|
ഗോപീകൃഷ്ണന്‍ |
|
എം.എസ്. ശ്രീകല |
മികച്ച ടെലിവിഷന്‍ അവതാരകര്‍ക്കുള്ള സുരേന്ദ്രന്‍ നീലേശ്വരം സ്മാരക പുരസ്‌കാരത്തിനായി മാതൃഭൂമി ന്യൂസ് ചാനലിലെ എം.എസ്. ശ്രീകലയും അര്‍ഹയായി. തോട്ടേന്‍ കോമന്‍ മണിയാണി എന്‍ഡോവ്‌മെന്റിന് ദേശാഭിമാനിയിലെ സതീഷ്‌ഗോപി അര്‍ഹനായി. മികച്ച സായാഹ്ന പത്ര അവാര്‍ഡിന് കാരവല്‍ പത്രാധിപര്‍ എസ്. സുരേന്ദ്രനാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രൊഫസര്‍ കെ.പി. ജയരാജന്‍, കെ.എ.എ. ഗഫൂര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആറംഗ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. പ്രശസ്തിപത്രവും ശില്‍പവും 5001 രൂപ ക്യാഷ് അവാര്‍ഡുമാണ് അച്ചടിമാധ്യമങ്ങള്‍ക്കുള്ള പുരസ്‌കാരം.
|
സതീഷ്‌ഗോപി |
|
എസ്. സുരേന്ദ്രന്‍ |
ശില്‍പം, പ്രശസ്തി പത്രം, ക്യാഷ് അവാര്‍ഡ് എന്നിവയാണ് സുരേന്ദ്രന്‍ സ്മാരക പുരസ്‌കാരം.
പ്രസ്‌ഫോറം പ്രസിഡന്റ് ടി.കെ. നാരായണന്‍, സെക്രട്ടറി എന്‍. ഗംഗാധരന്‍, ട്രഷറര്‍ മാധവന്‍ പാക്കം എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords
: Award, Kanhangad, Kerala, Press forum, Media Award.
Advertisement: