ചെങ്കല്ലുകള്‍ക്ക് വില ഉയരുന്നു
Mar 3, 2012, 15:14 IST
കാഞ്ഞങ്ങാട്: ജില്ലയില്‍ ചെങ്കല്ലുകള്‍ക്ക് എട്ട് ശതമാനം മുതല്‍ 18 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കുന്നു. ചെങ്കല്‍ ക്വാറി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയാണ് മാര്‍ച്ച് 5 മുതല്‍ ചെങ്കല്ലുകള്‍ക്ക് വില കൂട്ടാന്‍ തീരുമാനിച്ചത്.
കുറേ വര്‍ഷങ്ങളായി ചെങ്കല്ലുകള്‍ക്ക് ബാണം പോലെ വില കുത്തനെ ഉയര്‍ന്ന് വരികയാണ്. നിലവില്‍ ഒരു ചെങ്കല്ലിന്റെ വില 16-17 രൂപവരെയാണ്. ക്വാറിയില്‍ നിന്ന് അടുത്ത ദൂരത്തേക്ക് കൊണ്ടുപോകുന്ന ചെങ്കല്ലുകള്‍ക്ക് 16 രൂപ ഈടാക്കുന്നുണ്ട്. ദൂരം കൂടുന്നതിനനുസരിച്ച് വില 17 രൂപയോളം അടുത്തെത്തും.
പുതുക്കിയ വിലയനുസരിച്ച് ഒരു ചെങ്കല്ലിന് 2 മുതല്‍ 6 വരെ വില കൂടാനാണ് സാധ്യത. കല്ലുകള്‍ കൊത്തിയെടുക്കുന്നതിനുള്ള സ്ഥലത്തിന്റെ ലീസ് നിരക്കും സ്ഥലത്തിന്റെ വിലയും കുത്തനെ ഉയര്‍ന്നതാണ് ചെങ്കല്ലിന്റെ വില വര്‍ദ്ധിപ്പിക്കാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടിക്കുന്നത്. ഡീസലിന് കഴിഞ്ഞ വര്‍ഷം ആറ് തവണ വിലവര്‍ദ്ധനവുണ്ടായതായി ചെങ്കല്‍ ക്വാറി ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. ക്വാറികള്‍ നിരപ്പാക്കുന്നതിനും വൃത്തിയാക്കുന്നതിനും ഉപയോഗിക്കുന്ന ജെസിബിയുടെ വാടക വര്‍ദ്ധനവും ചെങ്കല്ല് കട്ട് ചെയ്യാനുപയോഗിക്കുന്ന യന്ത്രത്തിന്റെ ബ്ലേഡ് വില ഉയര്‍ന്നതും തൊഴിലാളികളുടെ കൂലി വര്‍ദ്ധനവും തൊഴിലാളി ക്ഷാമവും നല്ല ചെങ്കല്ല് ലഭിക്കുന്ന പാറകളുടെ അഭാവവും ചെങ്കല്ലിന് വില ഉയര്‍ത്താന്‍ നിര്‍ബന്ധിപ്പിച്ചിരിക്കുകയാണെന്ന് ഉടമകള്‍ പറയുന്നു.

Keywords: Kasaragod, Kanhangad, laterite, Stone, kasargodvartha, kasaragodnews.