പ്രേമം സിനിമാസ്‌റ്റൈലില്‍ വിദ്യാര്‍ത്ഥികള്‍ മുണ്ടുടുത്തു; കോളജില്‍ സംഘര്‍ഷം
Aug 12, 2015, 11:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/08/2015) കുശാല്‍നഗര്‍ സ്വാമി നിത്യാനന്ദ സദ്ഗുരു എഞ്ചിനീയറിംഗ് കോളജില്‍ വീണ്ടും വിദ്യാര്‍ത്ഥിസംഘര്‍ഷം. ഇതുവരെ വിദ്യാര്‍ത്ഥിസംഘടനകള്‍ തമ്മിലുള്ള പ്രശ്‌നമായിരുന്നെങ്കില്‍ ഇത്തവണ സൂപ്പര്‍ ഹിറ്റ് സിനിമ പ്രേമത്തിലെ നായകനെ അനുകരിച്ച് ചില വിദ്യാര്‍ത്ഥികള്‍ മുണ്ടുടുത്തുവന്നതാണ് സംഘര്‍ഷത്തിന് കാരണമായത്.
എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥിയും കാഞ്ഞങ്ങാട് സൗത്തിലെ വി.വി.മുഹമ്മദിന്റെ മകനുമായ എം.ഫയാസിനെ(20) അടിയേറ്റ പരിക്കുകളോടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കോളജില്‍വെച്ച് വിദ്യാര്‍ത്ഥികളായ അരുണ്‍ ബാലകൃഷ്ണന്‍, വിഷ്ണു, വൈശാഖ് എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി.
കോളജില്‍ ചില വിദ്യാര്‍ത്ഥികള്‍ പ്രേമം സിനിമാ സ്‌റ്റൈലില്‍ കള്ളിമുണ്ട് ധരിച്ചുവന്നിരുന്നു. ഇതിനെ മറ്റുചില വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് സംഘട്ടനത്തിന് കാരണമായത്. സംഭവം സംബന്ധിച്ച് മൂന്നുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Keywords : Premam mundu: Clash in college, Kanhangad, College, Students, Clash, Injured, case.
Advertisement: