രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനം; എ.ഡി.ജി.പി പെരിയയിലെത്തി
Jul 10, 2014, 20:59 IST
പെരിയ: (www.kasargodvartha.com 10.07.2014) ജൂലായ് 18ന് പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കനത്ത സുരക്ഷ ഒരുക്കും. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഉത്തരമേഖലാ എ.ഡി.ജി.പി. എന്‍.ശങ്കര്‍റെഡ്ഡി ബുധനാഴ്ച പെരിയ സന്ദര്‍ശിച്ചു.
എ.ഡി.ജി.പി.യുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് പെരിയയിലെത്തി സുരക്ഷയ്ക്ക് മുന്നൊരുക്കം ആരംഭിച്ചിരിക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നിര്‍മിച്ച ഹെലിപാഡും അപ്രോച്ച് റോഡും എ.ഡി.ജി.പി പരിശോധിച്ചു.
സ്‌റ്റേജ് നിര്‍മിക്കുന്ന സ്ഥലവും സുരക്ഷാക്രമീകരണങ്ങളും എ.ഡി.ജി.പി വിലയിരുത്തി. കണ്ണൂര്‍ ഡി.ഐ.ജി. വീരേന്ദ്രകശ്യപ്, കാസര്‍കോട് എസ്.പി തോംസണ്‍ ജോസ്, കാഞ്ഞങ്ങാട് സബ് കളക്ടര്‍ കെ.ജീവന്‍ബാബു, ഫയര്‍ഫോഴ്‌സ് കണ്ണൂര്‍ ഡിവിഷണല്‍ അസിസ്റ്റന്റ് ഓഫീസര്‍ അഷ്‌റഫ് അലി, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എന്‍.പ്രദീപ്കുമാര്‍, സ്‌റ്റേറ്റ് സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.കെ.അജി, ഹൊസ്ദുര്‍ഗ് സി.ഐ. ടി.പി.സുമേഷ് എന്നിവരും എ.ഡി.ജി.പി യോടൊപ്പമുണ്ടായിരുന്നു.
Also Read:
കുടിയന്‍മാര്‍ക്ക് ആഹ്ലാദിക്കാന്‍ വക: മദ്യത്തിന് വില കുറയും
Keywords: Kasaragod, Periya, Leader, Police, Kanhangad, DYSP, Pranab Mukherjee, S.P, Pranab Mukherjee to visit Kasaragod; tighten security
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067