പ്രദീപ് കുമാര്‍ വധശ്രമക്കേസ്; ഒരാള്‍കൂടി പിടിയില്‍
Feb 10, 2015, 15:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 10/02/2015) കെ.എസ്.യു കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ് കുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അടോട്ടെ പി.വി രാഹുലിനെയാണ് (19) ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ യു. പ്രേമനും സംഘവും അറസ്റ്റ് ചെയ്തത്.
പ്രദീപ് കുമാര്‍ വധശ്രമക്കേസില്‍ എട്ട് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ അറസ്റ്റിലായ രാഹുലിനെ ഉച്ചയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി. മഡിയന്‍ കൂലോം ക്ഷേത്ര പാട്ടുത്സവത്തോടനുബന്ധിച്ച് നടന്ന പീഠം എഴുന്നള്ളത്തിനും തെയ്യം വരവ് ചടങ്ങിനും ഇടയിലാണ് പ്രദീപ് കുമാറിനെ അടോട്ട് വെച്ച് ഒരു സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്.

Keywords : Kasaragod, Kanhangad, Arrest, Murder-attempt, Case, Police, KSU, President, District, BP Pradeep Kumar.