city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൂരോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും

പൂരോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും
കാഞ്ഞങ്ങാട്: ഉത്തര മലബാറിലെ ക്ഷേത്രങ്ങളും കാവുകളും കഴകങ്ങളും പൂരോത്സവത്തിന് ഒരുങ്ങി. മീനമാസത്തിലെ കാര്‍ത്തികനാള്‍ ചൊവ്വാഴ്ചയാണ്. കാര്‍ത്തിക മുതല്‍ പൂരം വരെ ഇനി ഒമ്പത് നാള്‍. ക്ഷേത്രങ്ങളും കാവുകളും പൂരോത്സവത്തിന്റെ ലഹരിയിലാവും.
പൂരക്കളിയും മറത്തുകളിയും കൊണ്ട് ക്ഷേത്രമുറ്റങ്ങളും കാവുകളും നിറഞ്ഞുനില്‍ക്കും. ശാലിയ സമുദായ ക്ഷേത്രത്തില്‍ ശാലിയപൊറാട്ട് എന്ന ചടങ്ങ് ഏറെ പ്രസിദ്ധമാണ്.ക്ഷേത്രങ്ങളില്‍ പൂരക്കളിയും മറത്തുകളിയും അരങ്ങ് തകര്‍ക്കും. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രം, കാഞ്ഞങ്ങാട് ലക്ഷ്മിനഗര്‍ അറയില്‍ ഭഗവതി ക്ഷേത്രം, വെള്ളിക്കോത്ത് അതിയാല്‍ ചൂളിയാര്‍ ഭഗവതി ക്ഷേത്രം, അടോട്ട് മൂത്തേടത്ത് കുതിര് ക്ഷേത്രം, കിഴക്കുംകര ഇളയടത്ത് കുതിര് ക്ഷേത്രം, കാട്ടുകുളങ്ങര കുതിരക്കാളിയമ്മ ക്ഷേത്രം, അജാനൂര്‍ കുറുംബാ ഭഗവതി ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളില്‍ പൂരോത്സവം സജീവമാകും.

Keywords: kasaragod, Kanhangad, Celebration, Temple

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia