സുഭാഷിന്റെ മരണം: കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെ ചോദ്യം ചെയ്യും
Sep 12, 2012, 20:53 IST
Subash |
സുഭാഷുമായി അടുപ്പത്തിലായിരുന്ന അതിഞ്ഞാലിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ മൊഴി പോലീസ് അടുത്ത ദിവസം ശേഖരിക്കും. സുഭാഷിന്റെ മാതാവ് ചെറുവത്തൂര്‍ കൊവ്വലിലെ ഭാനുമതിയുടെയും പരിസരവാസികളുടെയും മൊഴിയും പോലീസ് ശേഖരിക്കുന്നുണ്ട്.
2012 ജൂലൈ 29 ന് രാത്രി 11 മണിയോടെ ചെറുവത്തൂര്‍ മുണ്ടക്കണ്ടം റെയില്‍പാളത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയ സുഭാഷ് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് മരണപ്പെട്ടത്. സുഭാഷ് അതിഞ്ഞാലിലെ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനെ ശക്തമായി എതിര്‍ത്ത ബന്ധുക്കളായ ചിലര്‍ക്കും സുഹൃത്തുക്കളെന്ന് അവകാശപ്പെട്ട രണ്ട് പേര്‍ക്കും സുഭാഷിന്റെ മരണവുമായി ബന്ധമുണ്ടെന്നും ഇതേ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മാതാവ് ഭാനുമതി എസ് പിക്ക് പരാതി നല്‍കിയിരുന്നു. എസ് പിയുടെ നിര്‍ദ്ദേശപ്രകാരമാണ് നാര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി സുഭാഷിന്റെ മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണം ആരംഭിച്ചത്.
Keywords: Subash death case, Computer student, Necrotic cell, Enquiry, Kanhangad, Kasaragod