പിടിയിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ കൂട്ടാളികളെ കണ്ടെത്താന്‍ മലയോരത്ത് പ്രത്യേക സ്‌ക്വാഡുകള്‍
May 12, 2015, 16:08 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/05/2015) കഴിഞ്ഞ ദിവസം പിടിയിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ കൂട്ടാളികളെ കണ്ടെത്തുന്നതിന് മലയോര പ്രദേശങ്ങളില്‍ പോലീസിന്റെ പ്രത്യേക സ്‌ക്വാഡുകള്‍ തിരച്ചില്‍ തുടങ്ങി. ഹൊസ്ദുര്‍ഗ് - നീലേശ്വരം സി.ഐ മാരുടെ മേല്‍നോട്ടത്തിലുള്ള പോലീസ് സ്‌ക്വാഡുകളാണ് കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയത്.
ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ ആദിവാസി കോളനികളിലാണ് പ്രധാനമായും പോലീസ് നിരീക്ഷണം നടത്തിവരുന്നത്. ഇവിടെ നേരത്തെ തന്നെ മാവോയിസ്റ്റുകളുടെ സാന്നിധ്യം പോലീസ് മനസിലാക്കിയിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്ത് രൂപേഷ് അടക്കമുള്ള മാവോയിസ്റ്റ് നേതാക്കള്‍ ആദിവാസി കോളനികളിലും മറ്റും എത്തിക്ലാസുകള്‍ എടുത്തതായുള്ള സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസിന്റെ പുതിയ നീക്കം.
രൂപേഷിന്റെ സഹായത്തോടെ കാസര്‍കോട് ജില്ലയില്‍ മാവോയിസ്റ്റുകള്‍ നിലയുറപ്പിച്ചിരിക്കാമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ മാവോയിസ്റ്റുകള്‍ സ്വാധീനം ഉറപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. കോടോം- ബേളൂര്‍, പനത്തടി, കള്ളാര്‍, ബേഡകം പഞ്ചായത്തുകളിലെ ആദിവാസി മേഖലകളും വന മേഖലകളിലുമെല്ലാം മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ചെറുവത്തൂര്‍ തിമിരി പാലത്തേരയിലെ ശ്രീകാന്ത്, തൃക്കരിപ്പൂര്‍ ഇളമ്പച്ചയിലെ അരുണ്‍ കുമാര്‍ എന്നിവരെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പോലീസ് പിടികൂടിയായിരുന്നു. ഇതിന് മുമ്പ് നീലേശ്വരം ഭാഗങ്ങളില്‍ മാവോയിസ്റ്റുകളുടെ പേരില്‍ നോട്ടീസുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് ജില്ലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉറപ്പായത്.

Keywords : Kasaragod, Kanhangad, Kerala, Police, Investigation, Accuse, Maoist.