city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അ­ശ്വി­നി­യു­ടെ കഥ പോ­ലീ­സ് വെ­ളി­പ്പെ­ടു­ത്തുന്നു

അ­ശ്വി­നി­യു­ടെ കഥ പോ­ലീ­സ് വെ­ളി­പ്പെ­ടു­ത്തുന്നു
കാഞ്ഞങ്ങാട്: പ്ലസ്ടു വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടി കരിന്തളത്തെ കിളിയളത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്ത 19 കാരി പോലീസിന് നല്‍കിയ വിലാസവും മറ്റ് വിവരങ്ങളും വ്യാജമാണെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 7.30 മണിയോടെയാണ് മാലോത്തെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ അംജിത്തി(18)നോടൊപ്പം 19 കാരിയായ അശ്വിനി പ്രിയയെ നാട്ടുകാര്‍ പിടികൂടിയത്.

കിളിയളത്ത് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട അംജിത്തിനെയും അശ്വിനി പ്രിയയെയും നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് തങ്ങള്‍ പ്രണയത്തിലാണെന്നും ഒളിച്ചോടി വന്നതാണെന്നും ഇരുവരും വ്യക്തമാക്കിയത്. എന്നാല്‍ ഇവര്‍ അനാശാസ്യ പ്രവര്‍ത്തനത്തിന് വന്നതാണെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നീലേശ്വരം പോലീസില്‍ വിവരം നല്‍കുകയായിരുന്നു. നീലേശ്വരം എസ് ഐ കെ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ ആളുകളുടെ ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞ അവസരം മുതലെടുത്ത് അംജിത്ത് ഓടി രക്ഷപ്പെടുകയാണുണ്ടായത്. അംജിത്തിനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്ത് നീലേശ്വരം സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. പെണ്‍കുട്ടിയെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ താന്‍ അംജിത്തിനോടൊപ്പം ഒളിച്ചോടി വന്നതാണെന്നും തങ്ങളുടെ പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും പേര് അശ്വിനി പ്രിയയാണെന്നും നാട് കാസര്‍കോട് ഉളിയത്തടുക്കയാണെന്നും മംഗലാപുരത്തെ എഞ്ചിനീയറിംങ് കോളേജില്‍ വിദ്യാര്‍ത്ഥിനിയാണെന്നും വെളിപ്പെടുത്തി.

ഇതേ തുടര്‍ന്ന് പോലീസ് നല്‍കിയ വിവരമനുസരിച്ച് ഉളിയത്തടുക്കയില്‍ നിന്നും ചിലര്‍ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഇങ്ങനെയൊരു പെണ്‍കുട്ടി ആ പ്രദേശത്തില്ലെന്നാണ് വ്യക്തമാക്കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ഉളിയത്തടുക്ക സ്വദേശിനിയല്ലെന്നും മഞ്ചേശ്വരം കുഞ്ചത്തൂരിലാണ് താമസമെന്നും തെളിഞ്ഞു. അശ്വിനിപ്രിയയെന്ന പേര് മാത്രമാണ് പെണ്‍കുട്ടി ശരിയായ രീതിയില്‍ പറഞ്ഞത്.

പിന്നീട് പോലീസ് വനിതാ പോലീസുകാരുടെ സഹായത്തോടെ അനുപ്രിയയെ രാത്രി 11 മണിയോടെ മഞ്ചേശ്വരം കുഞ്ചത്തൂരിലുള്ള വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്. തികച്ചും ദരിദ്രമായ ചുറ്റുപാടിലാണ് ഇവര്‍ ജീവിക്കുന്നതെന്ന് അവിടത്തെ സാഹചര്യം കണ്ടപ്പോള്‍ പോലീസിന് ബോധ്യപ്പെട്ടു. പെണ്‍കുട്ടി വീട്ടില്‍ തന്നെ തയ്യല്‍ ജോലി ചെയ്യുകയാണെന്നും മംഗലാപുരത്ത് എഞ്ചിനീയറിംങ് പഠനം നടത്തുന്നില്ലെന്നും വ്യക്തമായി.

അംജിത്തുമായി അശ്വിനി പ്രിയ പ്രണയത്തിലാണെന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. പലപ്പോഴും ആരോടും പറയാതെ അനുപ്രിയ പുറത്ത് പോകാറുണ്ടെന്നും ദിവസങ്ങള്‍ കഴിഞ്ഞാണ് തിരിച്ച് വരാറുള്ളതെന്നും വീട്ടുകാര്‍ പോലീസിനോട് വെളിപ്പെടുത്തി. അംജിത്ത് എന്‍ സി സി ക്യാമ്പിന് കാസര്‍കോട്ട് പോകുമ്പോള്‍ തീവണ്ടിയാത്രക്കിടെയാണ് അശ്വിനിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലാവുകയായിരുന്നു. ആറുമാസം മുമ്പ് അശ്വിനി മറ്റൊരു യുവാവിനോടൊപ്പം ഹൊസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായിരുന്നു.

Keywords: Love, Escape, Girl, Police, Custody, Fake, Address, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia