അനധികൃത ഹമ്പുകള്‍ പോലീസ് നീക്കംചെയ്തു
May 29, 2012, 13:54 IST
അമ്പലത്തറ: അമ്പലത്തറയിലും പാറപ്പള്ളിയിലും റോഡില്‍ നിര്‍മ്മിച്ച അനധികൃത ഹമ്പുകള്‍ പോലീസ് നീക്കംചെയ്തു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അമ്പലത്തറ എസ്ഐ ടി. സുഭാഷിന്റെ നേതൃത്വത്തില്‍ ഹമ്പുകള്‍ നീക്കംചെയ്യാന്‍ നടപടി സ്വീകരിച്ചത്. ജെസിബി ഉപയോഗിച്ചാണ് അനധികൃത ഹമ്പുകള്‍ നീക്കംചെയ്തത്.
അശാസ്ത്രീയമായ ഹമ്പുകള്‍ കാരണം വാഹനഗതാഗതത്തിന് കടുത്ത ഭീഷണി ഉണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ഹമ്പുകളില്‍ തട്ടി നിരവധി വാഹനങ്ങള്‍ അപകടത്തില്‍പെടുകയും ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ഹമ്പുകള്‍ നീക്കാന്‍ പോലീസ് നടപടികൈക്കൊണ്ടത്. കഴിഞ്ഞദിവസം തട്ടുമ്മലിലും അനധികൃത ഹമ്പുകള്‍ പോലീസ് നീക്കം ചെയ്തിരുന്നു.
Keywords: Police, Remove Humps, Raod, Ambalathara