ബ്ലേഡ് ഇടപാട് കേന്ദ്രങ്ങളില്‍ വ്യാപകമായ പോലീസ് റെയ്ഡ്
Jul 31, 2012, 16:39 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെയും പരിസര പ്രദേശങ്ങളിലെയും അനധികൃത പണമിടപാട് കേന്ദ്രങ്ങളില്‍ പോലീസ് വ്യാപകമായി റെയ്ഡ് നടത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
അരയിയിലും തീരപ്രദേശങ്ങളിലുമാണ് ബ്ലേഡുകാര്‍ക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. മുദ്രപത്രങ്ങളും ചെക്ക് ലീഫുകളും ഉപയോഗിച്ച് ആവശ്യക്കാര്‍ക്ക് കൊള്ളപ്പലിശയ്ക്ക് പണം കടം കൊടുക്കുന്നവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയതോടെ റെയ്ഡ് വിവരമറിഞ്ഞ ബ്ലേഡുകാര്‍ രേഖകളെല്ലാം രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.
വീടുകള്‍ ബ്ലേഡ് ഇടപാട് കേന്ദ്രങ്ങളാക്കിയാണ് പലരും സാമ്പത്തിക നേട്ടം കൊയ്യുന്നത്. അരയിയില്‍ സമീപ കാലത്തായി ബ്ലേഡ് മാഫിയാ സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമാണ്. കൊള്ളപ്പലിശയ്ക്ക് പണം കടം വാങ്ങിയ അരയിയിലെ യുവതിയെ ബ്ലേഡുകാരന് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്.
തീരദേശങ്ങളില്‍ മത്സ്യത്തൊഴിലാളികളെയും മത്സ്യ വില്‍പ്പനക്കാരെയും ലക്ഷ്യമിട്ടാണ് ബ്ലേഡ് സംഘങ്ങള്‍ പിടിമുറുക്കിയിരിക്കുന്നത്. വറുതിയുടെ നാളുകളിലാണ് പല മത്സ്യത്തൊഴിലാളികളും ബ്ലേഡുകാരോട് പണം നിത്യവൃത്തിക്ക് കടം വാങ്ങുന്നത്. വന്‍തുക പലിശ നല്കിയാലും വാങ്ങിയ പണം യഥാസമയം തിരിച്ചു കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇവര്‍ക്ക് ബ്ലേഡുകാരുടെ ഭീഷണിയും ആക്രമണവും നേരിടേണ്ടി വരുന്നു.

Keywords: Kanhangad, Police-raid, Blade mafia