കൊള്ളപ്പലിശക്കാരുടെ ഓഫീസിലും വീട്ടിലും റെയ്ഡ്; രണ്ട് പേര്‍ പിടിയില്‍
Jul 19, 2012, 16:32 IST
കാഞ്ഞങ്ങാട്: കൊള്ളപ്പലിശക്കാരെ നിലക്ക് നിര്‍ത്താന്‍ പോലീസ് കര്‍ശന നടപടികള്‍ തുടങ്ങി. ഹൊസ്ദുര്‍ഗിലും ചന്തേരയിലും നീലേശ്വരത്തും കൊള്ളപ്പലിശക്കാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് തുടരുന്നു. കഴുത്തറുപ്പന്‍ പലിശ വാങ്ങി പണം കടം കൊടുക്കുന്ന വാഹന ബ്രോക്കര്‍ ഈയ്യക്കാട്ടെ പുരുഷോത്തമനെ (36) ചന്തേര പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു.
പലരും ഒപ്പ് പതിച്ച 61 മുദ്രപത്രവും 36 ബ്ലാങ്ക് ചെക്കുകളും പുരുഷോത്തമനില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. ലക്ഷക്കണക്കിന് രൂപയുടെ ബ്ലേഡ് ഇടപാടാണ് പുരുഷോത്തമന്‍ നടത്തിവന്നിരുന്നത്. കൊള്ളപ്പലിശക്കാരിയായ തൈക്കടപ്പുറത്ത് കോളനിയില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശിനി സുഹ്‌റയെയും ബ്ലേഡ് ഇടപാടുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു.
ഒരു ചെക്ക് ബുക്കും മറ്റ് നാല് ബ്ലാങ്ക് ചെക്കുകളും സുഹ്‌റയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. വിവാഹ ബ്രോക്കറായി അറയപ്പെടുന്ന സുഹ്‌റ ലക്ഷങ്ങളുടെ ബ്ലേഡ് ഇടപാടാണ് നടത്തിവരുന്നത്. പത്തായിരം രൂപക്ക് 2000 രൂപ വരെ കൊള്ളപ്പലിശ ഈടാക്കാറുണ്ട് സുഹ്‌റ. അറസ്റ്റിലായ സുഹ്‌റയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് (1) കോടതി റിമാന്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു. ബ്ലേഡ് ഇടപാടുമായി ബന്ധപ്പെട്ട് കേസില്‍ അകപ്പെട്ട നീലേശ്വരം തെരുവിലെ രവിയുടെ ഭാര്യ സിന്ധു ഒളിവില്‍ പോയി. യുവതി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Keywords: P olice Raid, Kanhangad, Finance, Office, House, Kasaragod