മാലിന്യ നിര്‍മ്മാര്‍ജ്ജനം; പോലീസ് ബോധവത്കരണം ശ്രദ്ധേയമായി
May 29, 2012, 11:00 IST
കാഞ്ഞങ്ങാട്: പകര്‍ച്ച വ്യാധികളില്ലാത്ത ദുരിതമഴപെയ്യാത്ത മഴക്കാലത്തെ വരവേല്‍ക്കണമെന്ന സന്ദേശവുമായി ഹൊസ്ദുര്‍ഗ് പോലീസ് നടത്തിയ ബോധവത്കരണം ശ്രദ്ധേയമായി. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിസരത്തു നിന്നും ആരംഭിച്ച സന്ദേശയാത്രയ്ക്ക് ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.വി. വേണുഗോപാല്‍, പ്രിന്‍സിപ്പല്‍ എസ്.ഐ, വി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബോധവത്കരണത്തിന്റെ നഗരത്തില്‍ ലഘുലേഖ വിതരണവും നടന്നു. നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, സ്റ്റുഡന്‍സ് പോലീസ്, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ റാലിയില്‍ അണിനിരന്നു.
Keywords: Police Programme, Waste disposable, Kanhangad