ബൈക്കോടിച്ച് അപകടം വരുത്തിയ സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍
Mar 23, 2015, 16:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/03/2015) ബൈക്കോടിച്ച് അപകടം വരുത്തിയ സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസറെ അന്വേഷണ വിധേയമായി ജില്ലാ പോലീസ് ചീഫ് സസ്‌പെന്‍ഡ് ചെയ്തു. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മാണിക്കോത്തെ മധുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മാര്‍ച്ച് എട്ടിന് ഉച്ചയോടെ കാഞ്ഞങ്ങാട് ടിബി റോഡ് ജംഗഷ്‌നിലാണ് അപകടം നടന്നത്. കുശാല്‍ നഗറിലെ എന്‍. അന്‍ഷാദ്(25) ഓടിച്ചു പോവുകയായിരുന്ന കെ.എല്‍. 60 എച്ച് 7819 നമ്പര്‍ കാറില്‍ എതിരെവന്ന മധു ഓടിച്ച കെഎല്‍ 14 ഇ 2690 നമ്പര്‍ പോലീസ് ബൈക്ക് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ അന്‍ഷാദിന് പരിക്കേല്‍ക്കുകയും കാറിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. അന്‍ഷാദ് എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസുകാരന്‍ മധുവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
Keywords: Kanhangad, Police, Bike-Accident, Suspension, Kerala, Care, Police Bike.
Advertisement: