എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയുടെ മാരണം: മോബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം
Oct 18, 2012, 20:02 IST
നീലേശ്വരം: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ നീലേശ്വരം കിഴക്കന്‍ കൊഴുവലിലെ ശാരി കൃഷ്ണ (20) വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപെട്ട സംഭവത്തില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബുധനാഴ്ച രാവിലെയാണ് ശാരിയെ കിടപ്പുമുറിയിലെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ശാരിയുടെ മുറിയില്‍ നിന്നും ലഭിച്ച ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നീലേശ്വരം എസ് ഐ കെ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തുന്നത്.
ശാരി കൃഷ്ണ ഒരു പ്രണയബന്ധത്തില്‍ അകപ്പെട്ടിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ചീമേനി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിനിയായ ശാരിയെ ഇതേകോളജിലെ ഒരു വിദ്യാര്‍ത്ഥിയും സഹപാഠികളായ ചില പെണ്‍കുട്ടികളും മൊബൈല്‍ ഫോണില്‍ വിളിച്ചിരുന്നു. ഈ കോളുകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
ശാരിയെ വിളിച്ച വിദ്യാര്‍ത്ഥിയെയും പെണ്‍കുട്ടികളെയും പോലീസ് ചോദ്യം ചെയ്യും. ശാരിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശാരിയുടെ ബാംഗ്ലൂരിലുള്ള പിതാവ് രാധാകൃഷ്ണന് എത്തിയതിന് ശേഷം മാത്രമേ സംസ്കാര ചടങ്ങുകള്‍ നടക്കുകയുള്ളൂ. ശാരിയുടെ അപ്രതീക്ഷിത മരണം കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തി.

Keywords: Engineering, Student, Suicide, Police, Enquiry, Mobile Phone, Nileshwaram, Kanhangad, Kasaragod, Kerala, Malayalam news