ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ യുവാവിനെ തിരയുന്നു
Jan 14, 2012, 15:42 IST
Shibu |
തോയമ്മല്‍ ജില്ലാശുപത്രിക്കടുത്ത് തെക്കേക്കരയിലെ വാടക വീട്ടില്‍ താമസിക്കുന്ന ഹരി എന്ന ഷിബുവിനെയാണ് തട്ടിപ്പ് കേസില്‍ വളപട്ടണം പോലീസ് തിരയുന്നത്. കണ്ണൂ ര്‍ തളാപ്പ് സ്വദേശിയാണ് ഹരി. ഗുജറാത്തിലെ ലാറ്റക്‌സ് കമ്പനിയുടെ ഡയറക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി കാഞ്ഞങ്ങാട്ടും മറ്റുമുള്ള നാ ല് യുവാക്കളില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത് ഹരി ഒളിവില്‍ പോവുകയായിരുന്നുവെന്ന് വളപട്ടണം പോലീസ് പറയുന്നു. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വളപട്ടണം പോലീസ് ഹരിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഹരിയെ കണ്ടുപിടിക്കാന്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മശാല, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ഹരി പ്രധാനമായും തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു. ഹരിയെ തേടി വളപട്ടണം പോലീസ് തോയമ്മലിലെ വാടക വീട്ടിലേക്ക് നിരവധി തവണ എത്തി യെങ്കിലും യുവാവിനെ പിടികൂടാന്‍ കഴിഞ്ഞില്ല. ഹരിക്ക് വേണ്ടി സംസ്ഥാനത്തുടനീളം പോലീസ് വല വീശി കഴിഞ്ഞു. ഹരിയുടെ നീക്കങ്ങളിലും തട്ടിപ്പുകളിലും ഏറെ ദുരൂഹതകള്‍ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നുണ്ട്.
ഹരി ഗുജറാത്തില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന സൂചനയെ തുടര്‍ന്ന് വളപട്ടണം പോലീസ് അനേ്വഷണം അ ങ്ങാട്ടേക്കും വ്യാപിപ്പിച്ചു. തോയമ്മലില്‍ ഹരി താമസിച്ച വാടക വീട്ടില്‍ ഇപ്പോള്‍ ഭാര്യ നിമിഷയും കുട്ടിയും കഴിയുകയാണ്. പോലീസ് ഇടക്കിടെ ഈ വീട്ടില്‍ പരിശോധന തുടരുന്നുണ്ട്.
Keywords: Kasaragod, Kanhangad, Police, Fraud, Youth